09 May 2024 Thursday

മെത്തഫെറ്റമിനുമായി തലക്കശ്ശേരി സ്വദേശി തൃത്താല എക്സൈസിന്റെ പിടിയിൽ

ckmnews

മെത്തഫെറ്റമിനുമായി തലക്കശ്ശേരി സ്വദേശി തൃത്താല എക്സൈസിന്റെ പിടിയിൽ


തൃത്താല :മെത്തഫെറ്റമിനുമായി തലക്കശ്ശേരി സ്വദേശി തൃത്താല എക്സൈസിന്റെ പിടിയിൽ.തൃത്താല റേഞ്ച് ഇൻസ്‌പെക്ടറും പാർട്ടിയും ചേർന്ന്  ആനക്കര വില്ലേജിൽ കൂടല്ലൂർ ദേശത്ത് വെച്ചാണ് ബൈക്കിൽ കൊണ്ട് പോയിരുന്ന  0.150 ഗ്രാം മെത്തഫെറ്റമിൻ സഹിതം പട്ടിത്തറ വില്ലേജിൽ തലക്കശ്ശേരി ദേശത്ത് ആലു വീട്ടിൽ വിഷ്ണു (19) എന്നയാളെ  അറസ്റ്റ് ചെയ്തത്.അസി.എക്സൈസ് ഇൻസ്പെക്ടർ ജഗദീശൻ സിവിൽ എക്സൈസ് ഓഫീസർ വി.പി.മഹേഷ്,പി.ജോബിമോൻ , ഡ്രൈവർ അനുരാജ് നേതൃത്വത്തിൽ ആയിരുന്നു പ്രതിയെ അറസ്റ്റ് ചെയ്തത്