08 May 2024 Wednesday

ലോകക്ലബ് വോളിബോൾ ചാമ്പ്യൻഷിപ്പിൽ ചാലിശ്ശേരിക്ക് അഭിമാനമായി ചെറുകിട സംരംഭം വോളിബോൾ താരം ഡേവിയുടെ ചെറുകിട സംരംഭം ശ്രദ്ധേയമായി

ckmnews

ലോകക്ലബ് വോളിബോൾ ചാമ്പ്യൻഷിപ്പിൽ ചാലിശ്ശേരിക്ക് അഭിമാനമായി ചെറുകിട സംരംഭം


വോളിബോൾ താരം ഡേവിയുടെ ചെറുകിട സംരംഭം ശ്രദ്ധേയമായി


ചാലിശേരി സ്വദേശി  ഡേവിയുടെ ചെറുകിട സംരംഭക യൂണിറ്റിൽ നിർമ്മിച്ച ഉപകരണങ്ങൾ വോളി ബോൾ ക്ലബ് ലോകചാമ്പ്യൻഷിപ്പിൽ ലോക ടീമുകളുടെ  ശ്രദ്ധയാകർഷിച്ചത് ചാലിശേരിക്കും ,കേരളത്തിനും അഭിമാനമായി.ചാലിശേരി ഗ്രാമത്തിലെ ആദ്യകാല   വോളിബോൾ  താരവും പരിശീലകനുമായ പുലിക്കോട്ടിൽ ഡേവിക്ക് ബാല്യകാലം മുതൽ  ജീവനുതുല്യമായിരുന്നു വോളിബോൾ കളി .വീടിനടുത്ത് കല്ലുപുറം  എഡ്മ ഇൻസ്ട്രീസ് ഉടമ കൂടിയായ ഇദ്ദേഹം  ഇരുചക്ര വാഹനങ്ങളുടെ സ്പാർട്സുകൾ ഉണ്ടാക്കി വിൽപന നടത്തിവരുകയാണ് .ഇതിനിടയിലാണ് സ്വന്തമായ ആശയം രൂപീകരിച്ച് വോളിബോൾ മൽസരത്തിനായുള്ള പോസ്റ്റ് , ബോൾട്രോളി , റഫറി സ്റ്റാൻഡ് , പോസ്റ്റ് പേഡ് , സ്പിക്കിങ് മിഷ്യൻ, ജംബിംഗ് ടെസ്റ്റ് മിഷ്യൻ എന്നീ ഉപകരണങ്ങളാണ് സ്വന്തമായി  നിർമ്മാണം നടത്തി  കേരളത്തിലെ വിവിധ വോളിബോൾ അക്കാദമി , സ്കൂൾ എന്നിടങ്ങളിൽ  നൽകിവരുന്നത്.കൊച്ചിയിൽ നടന്ന ഇന്ത്യ പ്രൈംവോളി ചാമ്പ്യൻഷിപിലാണ് ഡേവി നിർമ്മിച്ച  പോസ്റ്റ്  ഉപയോഗിച്ചതാണ് വഴി തിരിവായി  ഇത് തന്നെ മറ്റു  മൽസരങ്ങൾ നടക്കുന്ന നഗരങ്ങളിലെ സ്റ്റേഡിയങ്ങളിൽ   ഉപയോഗിച്ചു.മൽസരത്തിന് 

അനുയോജ്യമായ മികച്ച ഉപകരണങ്ങളാണ്  ഇവയെന്ന് കണ്ടെത്തിയാണ് ആദ്യമായി ഇന്ത്യ ആതിഥ്യം വഹിക്കുന്ന വോളിബോൾ ക്ലബ് ലോക ചാമ്പ്യൻഷിപ്പിലേക്കുള്ള ഉപകരണങ്ങൾ എത്തിക്കാൻ ഡേവിക്ക് അനുമതി ലഭിച്ചത്.ഇതിന്റെ ഭാഗമായി ബെംഗളൂര് അക്കാദമി സന്ദർശിച്ച ശേഷമാണ് ഉപകരണങ്ങൾ നിർമ്മാണം തുടങ്ങിയത്.നീണ്ട ഇരുപത് ദിവസം പണിയെടുത്താണ് ഉപകരണങ്ങൾ നിർമ്മിച്ചത്. വിദേശത്ത് നിന്നും , ഇന്ത്യയിലെ മറ്റു കമ്പിനികളിൽ നിന്നും ലഭിക്കുന്നതിനേക്കാൾ ഗുണമേൻമായാണ് ഡേവിക്ക്  നിർമ്മിക്കാൻ അവസരം ലഭിച്ചത്.ലോക ടീമുകൾ പ്രാക്ടീസ് നടത്തുന്ന  ഏഷ്യയിലെ ഏറ്റവും വലിയ സ്പോർട്സ് അക്കാദമിയായ ബെംഗളൂര് ടോർപിഡോസിലെത്തി    കഴിഞ്ഞാഴ്ച ഡേവിയും , മകൻ അശ്വിൻ  , സുഹൃത്ത് ഹരി എന്നിവർ ചേർന്നാണ്  അക്കാദമിയിൽ ഇവ സെറ്റ് ചെയ്തത്. കഴിഞ്ഞ മൂന്ന് വർഷമായി സംസ്ഥാന മാസ്റ്റേഴ്സ് ടീമംഗമാണ് ഡേവി മക്കളായ  അബിനോ , അശ്വിൻ എന്നിവർ തൃശൂർ ജില്ലാ ടീമിലും , കേരള ടീമിനുവേണ്ടിയും ജേഴ്സിയണിഞ്ഞവരാണ് .സെമി ഫൈനൽ മൽസരങ്ങൾ മുതൽ  കുടുംബത്തിൽ നിന്നുള്ള ആറ് പേരും കളികാണാൻ ബെംഗളൂരിലെത്തും.ഡേവി താമസിക്കുന്ന കല്ലുപുറം വീട്ടിൽ സ്വന്തമായി ഫ്ളഡ് ലൈറ്റ് കോർട്ട് ഉണ്ടാക്കി   സൗജന്യമായി ഇപ്പോഴും വോളിബോൾ പരിശീലനം നടത്തിവരുന്നുണ്ട്.ലോക നിലവാരത്തിലേക്ക് ഉയർത്തിയ ഉപകരണങ്ങൾ നിർമ്മിച്ച ഡേവിയുടെ സംരംഭം നവകേരള നിർമ്മിതിക്ക് മുതൽ കൂട്ടായിമാറി