08 May 2024 Wednesday

ചാലിശ്ശേരി ഗ്രാമപഞ്ചായത്ത് കുടുംബ ഓണചന്തക്കും കൈമാറ്റ ചന്തക്കും തുടക്കമായി

ckmnews

ചാലിശ്ശേരി ഗ്രാമപഞ്ചായത്ത് കുടുംബ

ഓണചന്തക്കും കൈമാറ്റ ചന്തക്കും തുടക്കമായി


ചാലിശ്ശേരി ഗ്രാമപഞ്ചായത്ത് കുടുംബ

ഓണചന്തക്കും, കൈമാറ്റ ചന്തക്കും തുടക്കമായി.മേള പഞ്ചായത്ത് പ്രസിഡന്റ് എ.വി. സന്ധ്യ  ഉദ്ഘാടനം ചെയ്തു.സി.ഡി.എസ് ചെയർപേഴ്സൺ ലത സൽഗുണൻ അദ്ധ്യക്ഷനായി.ആദ്യവിൽപന പഞ്ചായത്ത് പ്രസിഡന്റ് എ.വി. സന്ധ്യ  ആലിക്കര കുടുംബശ്രീ അംഗം ജമീല ടീച്ചർക്ക് നൽകി.സുസ്ഥിര തൃത്താല കൈമാറ്റ ചന്തയും ഓണ വിപണന മേളയിൽ ഒരുക്കിയിട്ടുണ്ട്.കുടുംബശ്രീ സംരംഭകരുടെ വിവിധങ്ങളായ വിഭവങ്ങൾ മേളയിൽ വിൽപന നടത്തുന്നുണ്ട്. ചടങ്ങിൽ വൈസ് പ്രസിഡൻറ് സാഹിറ കാദർ , കൃഷി ഓഫീസർ സുദർശൻ രാമകൃഷ്ണൻ , അസിസ്റ്റന്റ് സെക്രട്ടറി സുനിത ,പഞ്ചായത്തംഗങ്ങളായ ആനി വിനു , റംല വീരാൻകുട്ടി , ഹുസൈൻ പുളിയഞ്ഞാലിൽ , സജിത ഉണ്ണികൃഷ്ണൻ , വി.എസ് ശിവാസ് , ഷെഹന അലി , സെൽമത് ഫാത്തിമ . നിഷ അജിത് കുമാർ , പി.വി. രജീഷ് , പഞ്ചായത്ത് കോർഡിനേറ്റർ പ്രദീപ് ചെറുവാ ശേരി എന്നിവർ സംസാരിച്ചു. സിഡിഎസ് വൈസ് ചെയർപേഴ്സൺ  ലളിത സുന്ദരൻ സ്വാഗതവും എം.വി.കൺവീനർ സിന്ദു സുരേന്ദ്രൻ നന്ദിയും പറഞ്ഞു.