09 May 2024 Thursday

ചാലിശ്ശേരിയിൽ വീട്ടമ്മയെ കമ്പിപ്പാര കൊണ്ട് തലക്കടിച്ച് പരിക്കേൽപ്പിച്ച സംഭവം കേസിലെ പ്രതി രാജനുമായി ചാലിശ്ശേരി പോലീസ് തെളിവെടുപ്പ് നടത്തി

ckmnews

ചാലിശ്ശേരിയിൽ വീട്ടമ്മയെ കമ്പിപ്പാര കൊണ്ട് തലക്കടിച്ച് പരിക്കേൽപ്പിച്ച സംഭവം


 കേസിലെ പ്രതി രാജനുമായി ചാലിശ്ശേരി  പോലീസ് തെളിവെടുപ്പ് നടത്തി


ചാലിശ്ശേരിയിൽ വീട്ടമ്മയെ കമ്പിപ്പാര കൊണ്ട് തലക്കടിച്ച് പരിക്കേൽപ്പിച്ച കേസിലെ പ്രതി രാജനുമായി ചാലിശ്ശേരി  പോലീസ് തെളിവെടുപ്പ് നടത്തി.ചാലിശ്ശേരി കമ്പനിപ്പടിയിലെ  സിവിൽ സപ്ലൈസ് ഗോഡൗണിലെ ജീവനക്കാരിയും,രണ്ട് കുട്ടികളുടെ അമ്മയുമായ ബബിത യെയാണ് ഇരുമ്പ് കമ്പി കൊണ്ട് രാജൻ തലക്കടിച്ച് പരിക്കേൽപ്പിച്ചത്.ഭർത്താവിൽ നിന്നും അകന്ന് ഏതാനും മാസങ്ങളായി ബബിത രാജനൊപ്പമായിരുന്നു താമസിച്ചിരുന്നത്.എന്നാൽ കഴിഞ്ഞ ദിവസം സ്വന്തം ഭർത്താവിനൊപ്പം ബബിത താമസമാക്കിയതാണ് പ്രതിയെ കുറ്റകൃത്യത്തിന് പ്രേരിപ്പിച്ചത്.വെള്ളിയാഴ്ച പുലർച്ചെ അഞ്ചരക്ക് ശേഷമാണ് വീട്ടമ്മയെ പ്രതി അക്രമണത്തിനിരയായത്. ഇരുമ്പ് വടിയുമായി എത്തിയ രാജൻ ബബിതയെ തലക്കടിച്ചും കുത്തിയും വീഴ്ത്തുകയായിരുന്നുവെന്ന് നാട്ടുകാർ പറഞ്ഞു. ഇയാളെ സംഭവ സ്ഥലത്ത് നിന്നു തന്നെ കഴിഞ്ഞ ദിവസം പോലീസ് പിടികൂടിയിരുന്നു.നിലവിൽ തലക്ക് ഗുരുതരമായി പരിക്കേറ്റ വീട്ടമ്മ തൃശ്ശുരിലെ സ്വകാര്യ ആശുപത്രിയിൽ അത്യാഹിത വിഭാഗത്തിൽ ചികിത്സയിൽ തുടരുയൊണ്