20 April 2024 Saturday

ചാലിശേരി യാക്കോബായ സുറിയാനി പള്ളിയിൽ ജെ.എസ്.വി.ബി.എസ് സമാപിച്ചു.

ckmnews

ചാലിശേരി യാക്കോബായ സുറിയാനി പള്ളിയിൽ 


ജെ.എസ്.വി.ബി.എസ് സമാപിച്ചു.


ചങ്ങരംകുളം : ചാലിശ്ശേരി സെന്റ്  പീറ്റേഴ്സ് ആന്റ് സെൻറ് പോൾസ് യാക്കോബായ സുറിയാനി പള്ളിയിൽ എംപി പിഎം സൺഡേ സ്കൂളിന്റെ നേതൃത്വത്തിൽ മലങ്കര ജെക്കബറ്റ് സിറിയൻ വെക്കേഷൻ ബൈബിൾ  സ്കൂൾ സമാപിച്ചു


സുറിയാനി ചാപ്പലിൽ നടന്ന സമാപന പൊതുസമ്മേളനം കിഴക്കമ്പലം യാക്കോബായ സുറിയാനി സെന്റ് മേരീസ് സണ്ടേസ്കൂളിലെ  ആദ്യകാല അദ്ധ്യാപകനും പൊന്നാനി പുറത്തൂർ എ എൽ പി സ്കൂൾ അദ്ധ്യാപകൻ ബിനോയ് പോൾ ഓളങ്ങാട്ടിൽ ഉദ്ഘാടനം ചെയ്തു.


ശക്തി നൽകുന്ന ദൈവത്തിൽ ആശ്രയിച്ച് ജീവിക്കാനും , താൽക്കാലികമായ  ചിലർ തരുന്ന കപട സ്നേഹത്തിൽ വഴുതി വീഴാതെ  മാതാ- പിതാക്കളെയും മുതിർന്നവരെയും ,  ഗുരുക്കന്മാരെയും ബഹുമാനിക്കുന്നവരായി  കുഞ്ഞുങ്ങൾ വളർന്ന് വരണമെന്ന് ബിനോയ് പോൾ പറഞ്ഞു.


വികാരി ഫാ. ജെക്കബ് കക്കാട്ടിൽ അധ്യക്ഷനായി.


സണ്ടേസ്കൂൾ കുന്നംകുളം ഡിസ്ട്രിക്ട് ഇൻസ്പെക്ടർ സജീഷ് പെങ്ങാമുക്ക് മുഖ്യപ്രഭാഷണം നടത്തി . വി ബി എസിലെ മൽസര വിജയികൾക്ക് സമ്മാനങ്ങൾ വിതരണം നടത്തി.


ട്രസ്റ്റി സി.യു. ശലമോൻ , സെക്രട്ടറി പി.സി. താരുക്കുട്ടി , സഭാ മാനേജിംഗ് കമ്മിറ്റിയംഗം കെ.എ ഏലീയാസ് , എന്നിവർ സംസാരിച്ചു. സൺഡേ സ്കൂൾ പ്രധാനദ്ധ്യാപകൻ ഡോ. നെൽസൺ ചുങ്കത്ത് സ്വാഗതവും  , വി ബി എസ് ഡയറക്ടർ  സിമി അനിൽ നന്ദിയും പറഞ്ഞു.



ശക്തിയും ധൈര്യവും ഉള്ളവനായിരിക്ക എന്ന ചിന്താവിഷയത്തെ ആസ്പദമാക്കി വേദ പഠനം , സംഗീതപരിശീലനം , ചിത്രരചന ,  ബൈബിൾ ക്വിസ് ,  അലങ്കാര ദിനം , വിനോദ യാത്ര എന്നിവ നടത്തി.  


സമാപന ദിവസം രാവിലെ വിശുദ്ധ കുർബ്ബാനക്കു ശേഷം  ചാപ്പലിനും ചുറ്റും കുട്ടികളുടെ വർണ്ണാഭമായ 

ജെ.എസ് വി.ബി.എസ് റാലി നടത്തി.


 കുട്ടികളുടെ വിവിധ കലാപരിപാടികളും ഉണ്ടായി.


 വികാരി ഫാ. ജെക്കബ് കക്കാട്ടിൽ , ട്രസ്റ്റി സി.യു. ശലമോൻ , സെക്രട്ടറി പി.സി. താരുകുട്ടി , സൺഡേ സ്കൂൾ പ്രധാനദ്ധ്യാപകൻ ഡോ. നെൽസൺ ചുങ്കത്ത് ,  വി.ബി എസ് ഡയറക്ടർ സിമി അനിൽ എന്നിവരും മറ്റു അദ്ധ്യാപകരും  നേതൃത്വം നൽകി.