29 March 2024 Friday

ചേക്കോട് മാതൃകാ അംഗണവാടി നാടിന് സമര്‍പ്പിച്ചു

ckmnews

*ചേക്കോട് മാതൃകാ അംഗന്‍വാടി നാടിന് സമർപ്പിച്ചു*


കുമരനല്ലൂർ: കപ്പൂർ പഞ്ചായത്തിലെ ചേക്കോട് 23ാം നമ്പര്‍ അംഗന്‍വാടി നാടിന് സമർപ്പിച്ചു. വി.ടി ബല്‍റാം എംഎല്‍എ ഉദ്ഘാടന കർമ്മം നിർവ്വഹിച്ചു.

എം എൽ ഫണ്ടിൽ നിന്ന് 20 ലക്ഷം രൂപ ചിലവഴിച്ചാണ് മാതൃകാ അംഗനവാടിയുടെ നിർമ്മാണം.

 വാര്‍ഡ് അംഗം കെ.സ്മിത അധ്യക്ഷയായ ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ പി ബാലകൃഷ്ണൻ, പഞ്ചായത്ത് മെമ്പർമാരായാ നൂറുൽ അമീൻ, ടി വി അമീൻ മാസ്റ്റർ, പി പി സക്കീർ , കെ.സമദ്, ഹാബിറ്റാറ്റ് പ്രതിനിധികള്‍, അംഗനവാടി ടീച്ചർ രാജലക്ഷ്മി, എച്ച്  ഐ കെ.രാജീവ്  തുടങ്ങിയവർ പങ്കെടുത്തു.

അംഗന്‍വാടിക്ക് കണ്ണായ  സ്ഥലം വിട്ട് നടല്‍കിയ ചാത്തയില്‍ സുബ്രഹ്മണ്യന്‍ മാസ്റ്ററെ എംഎല്‍എ അനുസ്മരിച്ചു. ആ കുടുംബവുമായി തനിക്ക് ഏറെ അടുപ്പമുണ്ടെന്നും അദേഹത്തിന്‍െറ പേര് അംഗന്‍വാടിയില്‍ കല്ലില്‍ കൊത്തിവെക്കുമെന്നും എംഎല്‍എ അറിയിച്ചു.