24 April 2024 Wednesday

ചാലിശ്ശേരി യാക്കോബായ സുറിയാനി പള്ളിയിൽ പരിശുദ്ധ യെൽദോ ബാവയുടെ ഓർമ്മപ്പെരുന്നാൾ ആഘോഷിച്ചു.

ckmnews




ചങ്ങരംകുളം: ചാലിശ്ശേരി സെൻ്റ് പീറ്റേഴ്സ് ആൻ്റ് സെൻ്റ് പോൾസ് യാക്കോബായ സുറിയാനി പള്ളിയിൽ പരിശുദ്ധനായ യെൽദോ മോർ ബസേലിയോസ് ബാവയുടെ ഓർമ്മപ്പെരുന്നാൾ ആഘോഷിച്ചു. പെരുന്നാൾ തലേന്ന്   വൈകീട്ട് 6.30ന് യെൽദോ ചാപ്പലിലേക്ക് ബാവയുടെ തിരുശേഷിപ്പ് കൊണ്ടുവന്നു തുടർന്ന് സന്ധ്യാപ്രാർത്ഥന , ബാവയെക്കുറിച്ച്  അനുസ്മരണ പ്രഭാഷണം  എന്നിവ നടത്തി  പെരുന്നാൾ ദിവസം രാവിലെ പുതിയ ചാപ്പലിൽ ഫാ. രൻജി കനകത്തിലും യെൽദോ ചാപ്പലിൽ വികാരി ഫാ ജെക്കബ് കക്കാട്ടിൽ എന്നിവർ  വിശുദ്ധ കുർബ്ബാന അ ർപ്പിച്ചു. പെരുന്നാൾ സന്ദേശം നൽകി. യെൽദോ ചാപ്പലിൽ നിന്ന്  വികാരി പരിശുദ്ധ ബാവയുടെ തിരുശേഷിപ്പ്  പ്രദക്ഷിണമായി പുതിയ ചാപ്പലിൽ എത്തിച്ചു വിശ്വാസികൾ തിരുശേഷിപ്പ്  തലകൾ വണങ്ങി നമിച്ചു. പെരുന്നാളിന്  വികാരി ഫാ.ജെക്കബ് കക്കാട്ട് ,ട്രസ്റ്റി ജിജോ ജേക്കബ് ,സെക്രട്ടറി കെ.സി വർഗ്ഗീസ് ,മാനേജിംഗ് കമ്മറ്റി അംഗങ്ങൾ ,ഭക്തസംഘടന ഭാരവാഹികൾ, നേതൃത്യം നൽകി