08 May 2024 Wednesday

കൂറ്റനാട് സെന്ററിൽ സ്വകാര്യ ബസ്സിൽ കയറി അക്രമം:ബസ്സിന്റെ ചില്ലുകൾ അടിച്ച് തകർത്തു വധശ്രമത്തിന് കേസെടുത്ത്ചാലിശ്ശേരി പോലീസ്:പ്രതികൾക്കായി അന്വേഷണം തുടങ്ങി

ckmnews

കൂറ്റനാട് സെന്ററിൽ സ്വകാര്യ ബസ്സിൽ കയറി അക്രമം:ബസ്സിന്റെ ചില്ലുകൾ അടിച്ച് തകർത്തു


വധശ്രമത്തിന് കേസെടുത്ത്ചാലിശ്ശേരി പോലീസ്:പ്രതികൾക്കായി അന്വേഷണം തുടങ്ങി


ചാലിശ്ശേരി:കൂറ്റനാട് സെന്ററിൽ സ്വകാര്യ ബസ്സിൽ കയറി അക്രമം നടത്തിയ രണ്ട് പേർക്കെതിരെ ചാലിശ്ശേരി പോലീസ് വധശ്രമത്തിന് കേസെടുത്തു.പാലക്കാട് - തൃശൂർ റൂട്ടിൽ സർവീസ് നടത്തുന്ന ശങ്കർ ബസിന് നേരെയാണ് കഴിഞ്ഞ ദിവസം അക്രമം നടന്നത്.പട്ടാമ്പി വി കെ കടവ് റോഡിന് സമീപത്ത് വച്ച് ബസ് തടഞ്ഞ് നിർത്തിയ സംഘം ജീവനക്കാരെ അക്രമിക്കുകും ബസ്സിന്റെ ചില്ലുകൾ അടിച്ച് തകർക്കുകയും ചെയ്തു.സംഘത്തിൽ രണ്ട് പേരുണ്ടായിരുന്നെന്നും  ഇരുവരും മദ്യ ലഹരിയിൽ ആയിരുന്നെന്നും ജീവനക്കാർ പറഞ്ഞു.ബസ്സിലുണ്ടായിരുന്ന യാത്രക്കാരേയും കണ്ടക്ടറേയും യാത്രാമധ്യേ ഇവർ അസഭ്യം പറയുകയും ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു.കൂറ്റനാട് സെന്ററിൽ എത്തിയപ്പോൾ  ബസിൽ നിന്നും ഇറങ്ങിയ സംഘം ബസിന്റെ ഫ്രണ്ട് ഗ്ലാസും വശങ്ങളിലെ ഗ്ലാസും കല്ലെടുത്ത് ഇടിച്ച് തകർക്കുകയായിരുന്നു.ബസ് ഡ്രൈവറുടെ പരാതിയിൽ പ്രതികൾക്കെതിരെ  പോലീസ് വധശ്രമത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്