08 May 2024 Wednesday

ചാലിശ്ശേരി ജിസി സി ആർട്സ് ആന്റ് സ്പോർട്സ് ക്ലബ്ബിന് ചാലിശേരി പഞ്ചായത്ത് കൃഷി ഭവന്റെ ആദരം

ckmnews


 ചാലിശ്ശേരി ജിസി സി ആർട്സ് ആന്റ് സ്പോർട്സ് ക്ലബ്ബിന് ചാലിശേരി പഞ്ചായത്ത്  കൃഷി ഭവന്റെ ആദരം.ചാലിശ്ശേരിയിലെ മികച്ച കായിക ക്ലബ്ബ് ആയാണ്  ജിസിസിയെ തിരഞ്ഞെടുത്തത്.കർഷക ദിനത്തോടനുബന്ധിച്ച് വ്യാഴാഴ്ച  കമ്യൂണിറ്റി ഹാളിൽ വെച്ച് നടന്ന ചടങ്ങിൽ   

ക്ലബ്ബ് പ്രസിഡന്റ് ഷാജഹാൻ നാലകത്ത് ,സെക്രട്ടറി നൗഷാദ് മുക്കൂട്ട , ട്രഷറർ എം.എ. ഇക്ബാൽ ,വൈസ് പ്രസിഡന്റ് സി.വി.മണികണ്ഠൻ  എന്നിവർ ചേർന്ന് എസ്. ബി.ഐ ബാങ്ക് മാനേജർ  സൈമൺ മാമ്പുള്ളിയിൽ നിന്ന്  ഉപഹാരങ്ങൾ ഏറ്റുവാങ്ങി.കഴിഞ്ഞ നാൽപത്തിമൂന്ന് വർഷമായി കായിക രംഗത്ത് പടയോട്ടം നടത്തുന്ന ജി.സി.സി.  നിരവധി താരങ്ങളെ  രാജ്യത്തിന്റെ   കായിക ഭൂപടത്തിൽ മുൻനിരയിൽ എത്തിക്കുവാൻ കഴിഞ്ഞ നേട്ടം ജി.സി.സിക്ക് സ്വന്തമാണ്.ക്ലബ്ബ്  രൂപീകൃതകാലം മുതൽ  സെവൻസ് ഫുട്ബോളിലും , വോളിബോളിലും നിരവധി ടൂർണ്ണമെന്റുകളിൽ ടീമെന്ന നിലയിൽ സ്വന്തം കളിക്കാരെ മാത്രം മൈതാനത്ത്  ഇറക്കി യുവത്വത്തിന്റെ പ്രസരിപ്പിൽ  ഒത്തിണക്കത്തോടെ കളിച്ചാണ് ടൂർണമെന്റുകളിൽ കീരിടങ്ങൾ സ്വന്തമാക്കി നേട്ടത്തിന്റെ നെറുകയിൽ എത്തിയത്. ക്ലബ്ബ് ഹൗസിൽ സൂക്ഷിച്ചിരിക്കുന്ന ട്രോഫികൾ വിജയത്തിന്റെ നേർസാക്ഷ്യങ്ങളാണ്.വളർന്ന് വരുന്ന പുതു തലമുറക്ക് കായികമാണ് ലഹരി എന്ന ലക്ഷ്യത്തിലൂടെ സഞ്ചരിക്കുവാനും പുതിയ അവസരങ്ങൾ സൃഷ്ടിക്കാനുമായി കുട്ടികളെ  കാൽപന്ത് കളിയുടെ ഇന്ദ്രജാലകൾ പഠിപ്പിക്കുവാൻ  രണ്ട് വർഷമായി ജി.സി.സി.ഫുട്ബോൾ അക്കാദമിയിലൂടെ ഉയർന്ന പരിശീലനം നൽകുന്നുണ്ട്. വോളിബോളിലും ഉദിച്ചുയരാൻ      അക്കാദമി ഒരുക്കാനുള്ള അവസാന ഒരുക്കത്തിലാണ്.ഇരുന്നൂറിലധികം അംഗങ്ങളുള്ള ക്ലബ്ബ് കായിക മേഖലക്കപ്പുറം കലാ- സംസ്ക്കാരിക , സാമൂഹ്യ മേഖലകളിലും, ജീവകാരുണ്യ രംഗത്തും  നിറസാന്നിധ്യമാണ്.കഴിഞ്ഞ രണ്ട് മാസംമുമ്പ്  മലയാള മനോരമ യുടെ പാലക്കാട് ജില്ലയിൽ മികച്ച ക്ലബ്ബിനുള്ള അംഗീകാരവും ലഭിച്ചു. ചാലിശേരി പഞ്ചായത്ത് കൃഷി ഭവൻ നൽകിയ മികച്ച ക്ലബ്ബ് എന്ന അംഗീകാരവും കായിക ആവേശത്തിന്റെ മഹോത്സവമായി.ചടങ്ങിൽപഞ്ചായത്ത് പ്രസിഡൻറ് എ.വി. സന്ധ്യ ,ബ്ലോക്ക് വൈസ് പ്രസിഡൻറ് പി ആർ കുഞ്ഞുണ്ണി, പഞ്ചായത്ത് അംഗങ്ങൾ , വ്യാപാരി സംഘടന പ്രതിനിധികൾ എന്നിവർ പങ്കെടുത്തു.