26 April 2024 Friday

സഹൃദയ വായനശാല പുതിയ ഓഫീസ് ഉദ്ഘാടനം ചെയ്തു

ckmnews

സഹൃദയ വായനശാല

പുതിയ ഓഫീസ്  ഉദ്ഘാടനം ചെയ്തു


ചങ്ങരംകുളം: നാഗലശ്ശേരി പഞ്ചായത്തിൽ 

മതുപ്പുള്ളി ഗ്രാമത്തിൽ സഹൃദയ വായനശാല പുതിയ കെട്ടിടത്തിൽ  പ്രവർത്തിക്കുന്നതിന്റെ ഉദ്ഘാടനം താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി ടി.സത്യനാഥൻ നിർവ്വഹിച്ചു.പ്രസിഡൻ്റ് സി.മുസ അദ്ധ്യക്ഷനായി. ചടങ്ങിൽ ,പ്രദേശവാസിയും ,കേരള സാഹിത്യ അക്കാഡമി അവാർഡ് ജേതാവുമായ  സുബ്രഹ്മണ്യൻ പെരിങ്ങോടിനെ വേദിയിൽ ആദരിക്കുകയും ചെയ്തു. ഗ്രാമത്തി പoനം പൂർത്തിയാക്കിയ മെഡിക്കൽ ബിരുദധാരികളായ യുവ  ഡോക്ടർമാരായ  മുഹമ്മദ് അനസ്, അജിത്ത് അരവിന്ദ്, സി.എ.അഷീമ , ഷാഫി മൊയ്തുണ്ണി എന്നിവരേയും വായനശാലാ പ്രവർത്തകർ മൊമന്റോ നൽകി ആദരിച്ചു. പഞ്ചായത്ത് നേ

തൃ സമിതി കൺവീനർ പി.വി. കുട്ടിനാരായണൻ , ഇ. അബൂബക്കർ, എം.കെ. ബാവ, കലാമണ്ഡലം ചന്ദ്രൻ, ഇ.വി.മുഹമ്മദ് മനോജ്, ലൈബ്രറിയൻ ശ്രീഷ്മ, എ. അബ്ദുള്ള, സുബ്രഹ്മണ്യൻ, പി.വി. മൊയ്തു, ആബിദ്, സലീം എന്നിവർ സംസാരിച്ചു.

ഇടയ്ക്ക വിദഗ്ദനും, അവാർഡ് ജേതാവുമായ സുബ്രഹ്മണ്യന്റെ ഇടയ്ക്ക വാദ്യവും അവതരിപ്പിച്ചു. സഹൃദയ കൂട്ടായ്മ പ്രവർത്തകർ നൽകുന്ന

ഭക്ഷ്യധാന്യക്കിറ്റുകളുടെ വിതരണവും നടന്നു.