19 April 2024 Friday

ചാലിശ്ശേരി യാക്കോബായ സുറിയാനിപ്പള്ളിയിൽ ഹാശാ ശുശ്രൂഷ യോടനുബന്ധിച്ച് സുവിശേഷ യോഗം തുടങ്ങി

ckmnews

ചാലിശ്ശേരി യാക്കോബായ സുറിയാനിപ്പള്ളിയിൽ ഹാശാ ശുശ്രൂഷ  യോടനുബന്ധിച്ച് സുവിശേഷ യോഗം തുടങ്ങി


ചങ്ങരംകുളം: ചാലിശ്ശേരി  സെന്റ്  പീറ്റേഴ്സ് ആന്റ്  സെൻറ് പോൾസ് യാക്കോബായ സുറിയാനി പള്ളിയിൽ ഹാശാ ആഴ്ച  യോടനുബന്ധിച്ച് നടത്തുന്ന  സുവിശേഷയോഗം  ഞായറാഴ്ച ആരംഭിച്ചു.ഞായറാഴ്ച  സന്ധ്യാ പ്രാർത്ഥനയ്ക്ക് വികാരി ഫാ. ജെക്കബ് കക്കാട്ടിൽ നേതൃത്വം നൽകി. തുടർന്ന് നടന്ന സുവിശേഷ യോഗത്തിൽ   വന്ദ്യ ഫാ. ജേക്കബ് ചാലിശേരി കോർ - എപ്പിസ്കോപ്പ വചന പ്രഘോഷണം നടത്തി.അന്ധകാരത്തിന്റെ വഴിയിൽ തപ്പി നടക്കാനുളള ആഗ്രഹം മാറ്റി ഒരോരുത്തരും പ്രകാശ ദാതാവു കുന്ന യേശുവിന്റെ  വെളിച്ചത്തിന്റെ , രക്ഷയുടെ വഴിയിലേക്ക്  പ്രവേശിക്കുവാൻ

എല്ലാവർക്കും കഴിയണമെന്ന് കോർ- എപ്പിസ്കോപ്പ വചന സന്ദേശത്തിലൂടെ പറഞ്ഞു.തിങ്കൾ , ചൊവ്വ , ബുധൻ ദിവസങ്ങളിൽ ഉച്ചയ്ക്ക് 12ന്  ഉച്ച നമസ്കാരവും വൈകീട്ട് സന്ധ്യാ പ്രാർത്ഥനയും നടക്കും തിങ്കളാഴ്ച  രാത്രി സുവിശേഷ യോഗത്തിൽ   ഫാ.ജിബിൻ ചാക്കോ , ചൊവാഴ്ച  ഫാ.സിജി മാത്യൂ എന്നിവർ വചന സന്ദേശം നൽകും.വ്യാഴം രാവിലെ 6.30 ന്  പെസഹാ കുർബ്ബാന, ഉച്ചക്ക് രണ്ടിന്   പെസഹ ഊട്ടും  , ആറിന് സന്ധ്യ നമസ്ക്കാരം , രാത്രി ഒമ്പതിന് അറക്കൽ സെന്റ് ജോർജ് ചാപ്പലിൽ പ്രാർത്ഥനയും നടക്കും.വെള്ളിയാഴ്ച രാവിലെ ഒമ്പതിന് ദു:ഖവെള്ളിയുടെ ശൂശ്രഷകളാരംഭിക്കും ദുഃഖവെള്ളി പ്രദക്ഷിണം ,  സ്ളീബ വന്ദനവ് , കബറടക്കം എന്നിവ നടക്കും.ശനിയാഴ്ച രാവിലെ 9.30 ന് വിശുദ്ധ കുർബാന.വൈകീട്ട് ആറിന് സന്ധ്യാ പ്രാർത്ഥനക്കുശേഷം എട്ടിന്  ഉയിർപ്പ് പെരുന്നാൾ ശൂശ്രഷകൾ ആരംഭിക്കും. ഉയിർപ്പ് ശൂശ്രഷ , സ്ളീബാ ആഘോഷം , വിശുദ്ധ കുർബ്ബാന എന്നിവയോടെ വലിയ നോമ്പ് സമാപിക്കും.പരിപാടികൾക്ക് ഇടവക വികാരി ഫാ. ജേക്കബ് കക്കാട്ടിൽ , ട്രസ്റ്റി സി യു ശലമോൻ , സെക്രട്ടറി പിസി കുട്ടി എന്നിവരടങ്ങുന്ന മാനേജിങ് കമ്മിറ്റി നേതൃത്വം നൽകും