20 April 2024 Saturday

ചാലിശ്ശേരി കൃഷിഭവൻ ഞാറ്റുവേല ചന്ത സമാപിച്ചു.

ckmnews

ചാലിശ്ശേരി കൃഷിഭവൻ ഞാറ്റുവേല ചന്ത സമാപിച്ചു.


ചങ്ങരംകുളം:ചാലിശ്ശേരി ഗ്രാമപഞ്ചായത്ത് കൃഷിഭവൻ തിരുവാതിര ഞാറ്റുവേലയോടനുബന്ധിച്ച്   ഞാറ്റുവേല ചന്തയും കർഷക സഭയും സമാപിച്ചു.വ്യാഴ്ച കൃഷിഭവൻ പരിസരത്ത് നടന്ന  ഞാറ്റുവേല ചന്ത പ്രസിഡണ്ട്  അക്ബർ ഫൈസൽ  ഉദ്ഘാടനം ചെയതു.വൈസ് പ്രസിഡൻ്റ് ആനിവിനു അദ്ധ്യക്ഷനായി.  കൃഷി ഓഫിസർ സഹന പദ്ധതി വിശദീകരണം നടത്തി.പുതുതായി ചാർജെടുത്ത കൃഷി ഓഫീസർ ചിന്നു ജോസഫ്  കാർഷിക സമൃദ്ധിക്കായുള്ള  പദ്ധതിക്കായി എല്ലാവരുടേയും സഹകരണവേണമെന്നാവശ്യപ്പെട്ടു.പഞ്ചായത്ത് സെക്രട്ടറി സാവിത്രിക്കുട്ടി ,

പഞ്ചായത്തംഗം കോയക്കുട്ടി , പ്രദീപ് , വേണു കുറപ്പത്ത് , ടി.കെ.സുധീഷ്  ,  അസിസ്റ്റൻ്റ് അഗ്രിക്കൾച്ചറൽ ഓഫീസർമാരായ മനോജ് , രജനി എന്നിവർ സംസാരിച്ചു.ചന്തയിൽ നിന്ന്  വിവിധങ്ങളായ  ഫലവൃക്ഷ തൈകൾ കർഷകർക്ക് ലഭിച്ചു.