19 April 2024 Friday

ഡി വൈ എഫ് ഐ തൃത്താല ബ്ലോക്ക് കമ്മിറ്റി ചക്ര സ്തംഭന സമരം നടത്തി

ckmnews

ഡി വൈ എഫ് ഐ തൃത്താല ബ്ലോക്ക് കമ്മിറ്റി ചക്ര സ്തംഭന സമരം നടത്തി


ചാലിശ്ശേരി:തൃത്താല ബ്ലോക്ക് ഡി വൈ എഫ് ഐ യുടെ നേതൃത്വത്തിൽ  കൂറ്റനാട് സെൻററിൽ ചക്ര സ്തംഭനം സമരം നടത്തി.ഇന്ധനവില വർദ്ധനയിലും തൊഴിലില്ലായ്മയിലും കേന്ദ്ര സർക്കാരിൻ്റെ വാക്സിൻ നയത്തിലും പ്രതിക്ഷേധിച്ച് ഡിവൈഎഫ്ഐ നടത്തിയ അഞ്ചു ദിവസത്തെ സത്യഗ്രഹം ചക്ര സ്തംഭന സമരത്തോടെ സമാപിച്ചു.ഡിവൈഎഫ്ഐ തൃത്താല ബ്ലോക്ക് കമ്മറ്റിയുടെ നേതൃത്വത്തിൽ കൂറ്റനാട് ബി എസ് എൻ എൽ ഓഫീസിനു മുന്നിൽ നടത്തിയ സത്യഗ്രഹം സി.പി.ഐ.എം ജില്ലാ കമ്മറ്റിയംഗം വി.കെ ചന്ദ്രൻ ഉദ്ഘാടനം ചെയ്തു.ഡിവൈഎഫ്ഐ ജില്ലാ കമ്മറ്റിയംഗം കെ.എ പ്രയാൺ , ബ്ലോക്ക് പ്രസിഡൻ്റ്  പ്രജീഷ് , വൈസ് പ്രസിഡൻ്റ് റഷീദ് ,  സെക്രട്ടറി ടി.പി. ഷെഫീഖ് ,ജോ: സെക്രട്ടറി അനിഷ്  , ചാലിശ്ശേരി ടൗൺ മേഖല പ്രസിഡൻ്റ് കെ.എസ് ഷിബിൻ എന്നിവർ  നേതൃത്വം നൽകി.