27 April 2024 Saturday

ചാലിശ്ശേരി പെരുമണ്ണൂർ ചൈതന്യ വായനശാല പ്ലസ് വൺ ഹെൽപ്പ് ഡസ്ക്:നാടിന് മാതൃകയായി.

ckmnews


ചങ്ങരംകുളം:ചാലിശ്ശേരി പഞ്ചായത്ത് ലോക്ക് ഡൗൺ തുടരുന്ന സാഹചര്യത്തിൽ പ്ലസ് വൺ  ഓൺ ലൈൻ അപേക്ഷ നൽകുന്നതിനുള്ള പ്രയാസം ഒഴിവാക്കുവാൻ പെരുമണ്ണൂർ ഇ.പി.എൻ.എൻഎം സമാരക ചൈതന്യ വായനശാല ഒരുക്കിയ സൗജന്യ പ്ലസ് വൺ  പ്രവേശന ഹെൽപ്പ് ഡസ്ക്  സൗകര്യം ഗ്രാമത്തിന്  മാതൃകയായി.കോവിഡ് മാനദണ്ഡങ്ങൾ. പാലിച്ച്  സെക്രട്ടറി ഇ.കെ.മണികണ്ഠൻ്റെ നേതൃത്വത്തിൽ ഒരുക്കിയ ഓൺലൈൻ പ്രവേശനം  ഹെൽപ് ഡസ്ക്  നിരവധി വിദ്യാർത്ഥികൾക്ക് ഏറെ സഹായകരമായി.ഫസ്റ്റ് ബെൽ ഓൺലൈൻ പഠന സൗകര്യവും വായനശാലയിൽ വളരെ നല്ല രീതിയിൽ തുടരുന്നുണ്ട്.ബാലവേദിയുടെ നേതൃത്വത്തിൽ   കുട്ടികളുടെ വിരസത മാറ്റുവാൻ  ആകർഷളായ ഒട്ടനവധി പരിപാടികൾ  സംഘടിപ്പിച്ച്   വലിയ അറിവുകളെയും  ചിന്തകളെയും കണ്ടെത്തി കുട്ടികൾക്ക്  ലൈബ്രറി മികച്ച പ്രോൽസാഹനം നൽകുന്നു.വായനശാല പ്രസിഡൻ്റ്  ഡോ.ഇ.എൻ ഉണ്ണികൃഷ്ണൻ ,സെക്രട്ടറി ഇ.കെ.മണികണ്ഠൻ  ,മറ്റു ഭാരവാഹികളെ രക്ഷിതാക്കൾ , വിദ്യാർത്ഥികൾ ,നാട്ടുകാർ എന്നിവർ  അഭിനന്ദിച്ചു.