08 May 2024 Wednesday

ചാലിശേരി തുമ്പലക്കായം തോട് സംരക്ഷണം ഭിത്തി നിർമ്മാണം പൂർത്തിയായി

ckmnews



ചാലിശേരി ഗ്രാമപഞ്ചായത്ത് മഹാത്മ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ ഭാഗമായി പന്ത്രണ്ടാം വാർഡ് തെക്കേക്കര തുമ്പലക്കായം തോടിന്റെ സംരക്ഷണം നിർമ്മാണം പൂർത്തിയായി.പഞ്ചായത്ത് പ്രസിഡന്റ് എ.വി. സന്ധ്യ ഉദ്ഘാടനം ചെയ്തു.വൈസ് പ്രസിഡന്റ് 

സാഹിറ കാദർ അധ്യക്ഷയായി.നെൽ കർഷകർക്ക് ഏറെ ഗുണകരമായ തോടിന്റെ ഇരുവശങ്ങളിലായി രണ്ടര ലക്ഷം രൂപ ചിലവിൽ 112 മീറ്റർ ദൂരമാണ് കരിങ്കൽ കൊണ്ട് സംരക്ഷണഭിത്തി നിർമ്മിച്ചിട്ടുള്ളത്.ചടങ്ങിൽ വികസനകാര്യ സ്റ്റാൻഡിംഗ്  കമ്മിറ്റി ചെയർമാൻ ഹുസൈൻ പുളിയഞ്ഞാലിൽ , ക്ഷേമകാര്യ വികസന സ്റ്റാൻഡിഗ് കമ്മിറ്റി  ചെയർപേഴ്സൺ നിഷ അജിത്കുമാർ , പഞ്ചായത്ത് അംഗങ്ങളായ ഷഹന അലി, പി.വി രജീഷ് കുമാർ , പഞ്ചായത്ത് കോർഡിനേറ്റർ പ്രദീപ് ചെറുവാശ്ശേരി , പഞ്ചായത്ത് സെക്രട്ടറി വി.എ. ഗീത , അസി: സെക്രട്ടറി സുനിത , കൃഷി ഓഫീസർ സുദർശൻ , എം ജി എൻ ആർ ജി എസ് ഓവർസിയർമാരായ സുധീർ , സെറീന എന്നിവർ  സംസാരിച്ചു.പാടശേഖര സമിതി അംഗങ്ങളും , നാട്ടുകാരും , കൃഷിക്കാരും ചടങ്ങിൽ പങ്കെടുത്തു.