28 March 2024 Thursday

മുൻ തൃത്താല എംഎൽഎ ഇ ശങ്കരൻ അന്തരിച്ചു

ckmnews

മുൻ തൃത്താല എംഎൽഎ ഇ ശങ്കരൻ അന്തരിച്ചു


തൃത്താല മുൻ എംഎൽഎ ഇ ശങ്കരൻ അന്തരിച്ചു. 86 വയസ്സായിരുന്നു. വാർധക്യ സഹചമായ അസുഖങ്ങളെ തുടർന്ന് പട്ടാമ്പിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.

1991 മുതൽ 96 വരെ തൃത്താലഎംഎൽഎ ആയിരുന്നു. സിപിഐഎം തൃത്താല ഏരിയാ കമ്മിറ്റി അംഗം, തൃത്താല ലോക്കൽ കമ്മിറ്റി സെക്രട്ടറി എന്നീ നിലകളിൽ ദീർഘകാലം പ്രവർത്തിച്ചു. സംസ്കാരം ഉച്ചയോടെ വീട്ടുവളപ്പിൽ നടക്കും.