28 March 2024 Thursday

സൗദിയിൽ ഡെക്കറേഷൻ ജോലിക്കിടെ ഉയരത്തിൽ നിന്നും തലയടിച്ചു വീണ യുവാവ് സൗദ്യയില്‍ മരിച്ചു.

ckmnews

സൗദിയിൽ ഡെക്കറേഷൻ ജോലിക്കിടെ ഉയരത്തിൽ നിന്നും തലയടിച്ചു വീണ യുവാവ് സൗദ്യയില്‍ മരിച്ചു.


സൗദിയിൽ ഡെക്കറേഷൻ ജോലിക്കിടെ ഉയരത്തിൽ നിന്നും തലയടിച്ചു വീണ യുവാവ് സൗദ്യയില്‍ മരിച്ചു.പാലപ്പെട്ടി പുതിയിരുത്തി പടിഞ്ഞാറു ഭാഗം താമസിച്ചിരുന്നതും, ഇപ്പോൾ പട്ടാമ്പി മരുതൂർ  പൂവക്കോട് താമസിക്കുന്നതുമായ പടിഞ്ഞാറകത്ത് മൊയ്തീൻ എന്നവരുടെ മകൻ മുർതസ (28) യാണ് സൗദ്യയില്‍ മരിച്ചത്.പിതാവിനൊപ്പം സൗദിഅറേബ്യ ജിസാനിലെ ഈദാബിയിൽ ഡെക്കറേഷൻ ജോലി ചെയ്യുന്നതിനിടെ ഉയരത്തിൽ നിന്നും തലയടിച്ചു വീഴുകയായിരുന്നു.ഉടൻ തന്നെ ജിസാൻ കിംഗ് ഫഹദ് ആശുപത്രിയിലെത്തിച്ച് ശസ്ത്രക്രിയ നടത്തിയെങ്കിലും മരണപ്പെടുകയായിരുന്നു.മൃതദേഹം സൗദിയിൽ തന്നെ ഖബറടക്കം നടത്തുന്നതിനുള്ള നടപടികൾ നടന്നുവരുന്നു.