18 April 2024 Thursday

നിരീക്ഷണത്തില്‍ കഴിയുന്ന കൈകുഞ്ഞിന് പോഷകാഹാരം എത്തിച്ച് ചാലിശ്ശേരി ജനമൈത്രി പോലീസ്

ckmnews

നിരീക്ഷണത്തില്‍ കഴിയുന്ന കൈകുഞ്ഞിന് പോഷകാഹാരം എത്തിച്ച് ചാലിശ്ശേരി ജനമൈത്രി പോലീസ്


ചങ്ങരംകുളം: കോവിഡ് 19 വ്യാപനത്തിൽ നിരീക്ഷണത്തിൽ ഇരിക്കുന്ന വീട്ടിലെ കുഞ്ഞുപൈതലിന് പോഷകാഹാരം  നൽകി ചാലിശ്ശേരി ജനമൈത്രി പോലീസ്.ചാലിശ്ശേരി സ്റ്റേഷൻ പരിധിയിലെ സന്ദർശനവേളയിൽ വീടുകളിൽ ജനമൈത്രി പോലീസ് ബീറ്റ് ഓഫീസർമാരായ രതീഷ് , ശ്രീകുമാർ എന്നിവർ  ഫോൺ നമ്പറുള്ള കാർഡുകൾ നൽകിയിരുന്നു.ലോക് ഡ്രൗൺ ആയതിനാലും മകൻ നീരിക്ഷണമായതിനാൽ കുടുംബം മുഴുവൻ ഏറെ ജാഗ്രതയിലായിരുന്നു.വ്യാഴ്ച രാവിലെ യാണ് കുടുംബനാഥൻ മകൻ്റെ 28 ദിവസം പ്രായമുള്ള കുഞ്ഞിനു വേണ്ടി  ജനമൈത്രി പോലീസിനെ ഫോൺ വിളിച്ച്  കുട്ടിക്ക് കഴിക്കുന്നതിനായി പോഷകാഹരം വേണമെന്ന് പറഞ്ഞത്.മെഡിക്കൽ  ഷോപ്പിൽ നിന്ന് സ്വന്തം പൈസ എടുത്ത് കുഞ്ഞിനുള്ള ലാക്ടോജനുമായി ബീറ്റ് ഓഫീസർമാരായ രതീഷ് , ശ്രീകുമാർ എന്നിവർ  ഉടനെ വീട്ടിലെത്തിയത്.  കുടുംബത്തിന് ആശ്വാസമായി.മടങ്ങുമ്പോൾ കുഞ്ഞു മനസ്സിൻ്റെ പുഞ്ചിരിയായിരുന്നു ജനമൈത്രി പോലീസിൻ്റെ മനസ്സിൽ ഉണ്ടായത്.