26 April 2024 Friday

ചാലിശ്ശേരിയില്‍ ലോഡുമായി വന്ന ലോറി നിർമ്മാണം നടക്കുന്ന വീടിന് മുകളിലേക്ക് മറിഞ്ഞ് അപകടം.

ckmnews




ചാലിശ്ശേരി : ചാലിശ്ശേരി മൈലാടിക്കുന്നിൽ കരിങ്കല്‍ മെറ്റലുമായി വന്ന ലോറി നിയന്ത്രണം തെറ്റി മതിലിലിടിച്ച ശേഷം നിർമ്മാണം നടന്നു കൊണ്ടിരിക്കുന്ന വീടിന് മുകളിലേക്ക്  മറിഞ്ഞു. ഡ്രൈവർ പരിക്കേൽക്കാതെ അത്ഭുതകരമായി രക്ഷപ്പെട്ടു.


പള്ളങ്ങാട്ട് ചിറ ആഷിക്കിന്റെ വീട്ടിലേക്ക് നിർമ്മാണ വസ്തുക്കളുമായി എത്തിയ ലോറി തുറക്കൽ മുഹമ്മദിന്റെ വീട്ടിലേക്കാണ് മറിഞ്ഞത്.


പുതിയ വീടുകളുടെ നിർമ്മാണത്തിനായി ചരക്ക് ലോറികൾ  വരുന്നതിനായി നിർമ്മിച്ച പുതിയ മൺപാതയിൽ മഴ പെയ്തതോടെ വാഹനം ചെളിയിൽ താഴുകയും തെന്നിമാറിയതുമാണ് അപകടകാരണം. 


വാഹനത്തിന് വേഗത വളരെ കുറവായിരുന്നതിനാലാണ് മറ്റ് അപകടങ്ങൾ  ഒഴിവായതെന്നും നാട്ടുകാർ പറയുന്നു.