23 April 2024 Tuesday

സെന്റ് ജോർജ് കുടുംബ യൂണിറ്റ് കുഞ്ഞമ്മ ടീച്ചറെ ആദരിച്ചു

ckmnews

സെന്റ് ജോർജ് കുടുംബ യൂണിറ്റ് കുഞ്ഞമ്മ ടീച്ചറെ

ആദരിച്ചു


ചാലിശേരി സെന്റ് പീറ്റേഴ്സ് ആന്റ് സെന്റ് പോൾസ് യാക്കോബായ സുറിയാനി പള്ളിക്ക്  കീഴിലുള്ള എം.പി.പി.എം സണ്ടേസ്കൂളിൽ നിന്ന് എൺപതാം വയസ്സിൽ വിരമിച്ച പുലിക്കോട്ടിൽ  കുഞ്ഞമ്മ ടീച്ചറെ  സെന്റ് ജോർജ് കുടുംബം യൂണിറ്റ് ആദരിച്ചു.ടീച്ചർ എം.പി.പി.എം  സൺഡേ സ്കൂളിൽ 28 വർഷവും , സർക്കാർ സ്കൂളിൽ 33 വർഷവും അദ്ധ്യാപികയായി സേവനം അനുഷ്ഠിച്ചിരുന്നു.കുടുംബ യൂണിറ്റ് യോഗത്തിൽ വെച്ച് ഇടവക വികാരി ഫാ.റെജി കൂഴിക്കാട്ടിൽ ടീച്ചറെ ആദരിച്ചു. യൂണിറ്റ് വൈസ് പ്രസിഡന്റ് സി.കെ. ചെറിയാൻ , സെക്രട്ടറി ജോയ് കൊള്ളന്നൂർ ,ജോ.സെക്രട്ടറി ഷീജ ഷൈജൻ, ട്രഷറർ ശലമോൻ പുലിക്കോട്ടിൽ എന്നിവർ സംസാരിച്ചു.