25 April 2024 Thursday

കായികപ്രേമികൾക്ക് ആവേശമായി ചാലിശേരി സോക്കർ അസോസിയേഷൻ ഫുട്ബോൾ ടൂർണ്ണമെന്റ്

ckmnews


ചാലിശ്ശേരി സോക്കർ അസോസിയേഷൻ (സി.എസ്.എ) ഒരുക്കിയ അഖിലേന്ത്യ സെവൻസ് ഫ്ളെഡ് ലൈറ്റ് ഫുട്ബോൾ ടൂർണമെന്റ്  കായികപ്രേമികൾക്ക് ആവേശമാകുന്നു.കഴിഞ്ഞ നാലര പതിറ്റാണ്ടായി സ്പോർട്സ്  രംഗത്തും ജീവ കാരുണ്യ രംഗത്തുംപ്രവർത്തിക്കുന്ന  മാർവൽ ആർട്സ് ആന്റ്  സ്പോർട്സ് ക്ലബ്ബും,ഭിന്നശേഷി സഹോദരങ്ങളുടെ ഉന്നമനത്തിനായി പ്രവർത്തിക്കുന്ന സഹയാത്ര ചാരിറ്റബിൾ സൊസൈറ്റിയും സംയുക്തമായാണ് സി.എസ്.എ ഫുട്ബോൾ മേള സംഘടിപ്പിച്ചത്.ഏപ്രിൽ 22 ന് ആരഭിച്ച ഫുട്ബോൾ മേള കാണുവാൻ 

കാൽപന്ത് കളിയെ നെഞ്ചിലേറ്റുന്ന ആയിരങ്ങളാണ് രാത്രിയിൽ ക്ഷേത്ര മൈതാനത്തേക്ക് ഒഴുകിയെത്തുന്നത്.കുടുംബമായി വന്ന് കളിക്കാണുന്നവരുടെ എണ്ണം ദിനതോറും കൂടി വരുന്നത് ഫുട്ബോൾ ആ വേശത്തിന്റെ വേറിട്ട കാഴ്ചയാണ്.മലപ്പുറം , തൃശൂർ, പാലക്കാട് ജില്ലകളുടെ അതിർത്തി പങ്കിടുന്ന ഗ്രാമത്തിലെ സി. എ .എസ് .ഫുട്ബോൾ ടൂർണ്ണമെന്റിൽ സൂപ്പർ സ്റ്റുഡിയോ മലപ്പുറവും ,ബി.എഫ്.എസി പാണ്ടിക്കാടും തമ്മിൽ വ്യാഴാഴ്ച നടന്ന മത്സരം കാണാൻ സ്റ്റേഡിയം നിറഞ്ഞാണ് കാണികൾ എത്തിയത്.കളി അവസാനിക്കുമ്പോൾ രണ്ട് ഗോൾ നേടി ഇരു ടീമുകളും സമനിലയിലായി.എക്സ്ട്രാ സമയത്ത്  ഗോളടിച്ച് സൂപ്പർ സ്റ്റുഡിയോ മലപ്പുറം പ്രീക്വാർട്ടറിൽ വിജയിച്ചു ഇരു ടീമുകൾക്കും മികച്ച പിൻതുണയാണ് കായികപ്രേമികൾ നൽകിയത്‌.


ഫൈനൽ മൽസര വിജയി കൾക്ക്  അൻസാരി കൺവൻഷൻ സെന്റർ ഒരുക്കുന്ന വിന്നേഴ്സ് ട്രോഫിയും , ഇസ്സാ ഗ്രൂപ്പ് നൽകുന്ന റെണ്ണേഴ്സ് ട്രോഫിയും ലഭിക്കും.കാൽപന്ത് കളിയിലൂടെ സ്വരൂപിക്കുന്ന ഫണ്ട് നാടിന്റെ നന്മക്കായി കായിക പ്രവർത്തനങ്ങൾക്കും ,ഭിന്നശേഷി സഹോദരങ്ങൾക്കായി ഒരുക്കുന്ന സഹയാത്ര ചാരിറ്റബിൾ സൊസൈറ്റിക്കു വേണ്ടിയാണ് വിനയോഗിക്കുന്നത്.ഫുട്ബോൾ ടൂർണ്ണമെന്റിന് ചെയർമാൻ വി.വി.ബാലകൃഷണൻ ,കൺവീനർ എം.എം. അഹമ്മദുണ്ണി , ട്രഷറർ സജീഷ് കളത്തിൽ എന്നിവരുടെ നേതൃത്വത്തിൽ സി.എസ്.എ അസോസിയേഷൻ അംഗങ്ങൾ നേതൃത്വം നൽകുന്നു.