28 March 2024 Thursday

പട്ടാമ്പി ടൗണിൽ നിന്ന് ബൈക്ക് മോഷ്ടിച്ച കേസിൽ ഒരാൾ പിടിയിൽ

ckmnews


പട്ടാമ്പി :  പട്ടാമ്പി ടൗണിൽ നിന്ന് ബൈക്ക് മോഷ്ടിച്ച കേസിൽ ഒരാൾ പിടിയിലായി .

ആതവനാട് സ്വദേശി ഷനൂപിനെയാണ് പട്ടാമ്പി പോലീസ് തിരൂരിൽ നിന്ന് പിടികൂടിയത്.മോഷ്ടിച്ച ബൈക്ക് തിരൂർ ഭാഗത്ത് ഉപയോഗിക്കുന്നതായി പൊലീസിന് വിവരം ലഭിച്ചിരുന്നു. പട്ടാമ്പി സി ഐ പ്രശാന്ത്‌ ക്ലിന്റന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം തിരൂർ പോലീസിന്റെ സഹായത്തോടെയാണ് പ്രതിയെ പിടികൂടിയത്.മലപ്പുറം - പാലക്കാട് ജില്ലകളിലെ

നിരവധി കേസുകളിലേ പ്രതിയാണ് ഷനൂപ്‌.എസ് ഐ സുഭാഷ്, സി പി ഒ മാരായ കെ.എ ഷമീർ, ടി. വി ഷമീർ,മനോജ് എന്നിവരും സംഘത്തിൽ ഉണ്ടായിരുന്നു.