10 May 2024 Friday

മയക്ക്മരുന്നുമായി കൂറ്റനാട് സ്വദേശിയായ യുവാവ് പിടിയിൽ

ckmnews

മയക്ക്മരുന്നുമായി കൂറ്റനാട് സ്വദേശിയായ യുവാവ് പിടിയിൽ


ചാലിശ്ശേരി:മയക്ക്മരുന്നുമായി കൂറ്റനാട് സ്വദേശിയായ യുവാവ് പിടിയിൽ.കൂറ്റനാട്  സ്വദേശിയായ ഷോൺ വർഗീസ് (22)നെയാണ് ചാലിശ്ശേരിയിൽ വച്ച് 1.68 ഗ്രാം എംഡിഎംഎ എന്ന മാരക ലഹരിയുമായി തൃത്താല എക്സൈസ് ഇൻസ്‌പെക്ടർ എൻ നൗഫലിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്. തൃത്താല  റേഞ്ച്  പ്രിവന്റ്റീവ് ഓഫീസർ കെജെ ഓസ്റ്റിൻ,ജയരാജൻ ഇ,സിവിൽ എക്സൈസ് ഓഫീസർമാരായ വിപി മഹേഷ്‌, അരുൺ, വിനു എന്നിവർ അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു.