23 April 2024 Tuesday

കുമരനല്ലൂർ സ്വദേശി എസ് മാധവ് ഇന്ത്യയിലെ മികച്ച എൻസിസി കേഡറ്റ്

ckmnews

കുമരനല്ലൂർ സ്വദേശി എസ് മാധവ് ഇന്ത്യയിലെ മികച്ച എൻസിസി കേഡറ്റ്


പട്ടാമ്പി ഗവ .സംസ്കൃത കോളേജിലെ എൻ.സി.സി. കാഡറ്റ് എസ് . മാധവ് സീനിയർ ഡിവിഷൻ ആർമി വിഭാഗത്തിൽ ഇന്ത്യയിലെ മികച്ച കാഡറ്റായി തിരഞ്ഞെടുക്കപ്പെട്ടു . ഡൽഹിയിൽ നടക്കുന്ന 2022 റിപ്പബ്ലിക്ദിന ക്യാമ്പിന്റെ ഭാഗമായി നടന്ന തിരഞ്ഞെടുപ്പിലാണ് മാധവ് ഈ നേട്ടം കൈവരിച്ചത് .

കോളേജിലെ ബി.ബി.എ. രണ്ടാംവർഷ വിദ്യാർഥിയായ മാധവ് കുമരനല്ലൂർ കല്ലേക്കാട്ടിൽ സദാശിവൻ – ജയ ദമ്പതി മാരുടെ മകനാണ് . മാധവിനെ എൻ.സി.സി. ഗ്രൂപ്പ് കമാൻഡർ ബ്രിഗേഡി സർ ഇ . ഗോവിന്ദ് , ബറ്റാലിയൻ കമാൻഡർ കേണൽ ആഷിഷ് നോട്ടിയാൽ , അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ ലഫ് . കേണൽ പ്രേംജിത്ത് , പ്രിൻസിപ്പൽ ഡോ . സുനിൽ ജോൺ , എൻ.സി.സി. ഓഫീസർ ക്യാപ്റ്റൻ ഡോ . പി . അബ്ദു , പി.ടി.എ. വൈസ് പ്രസിഡൻറ് ഡി.ബി. രഘുനാഥ് തുടങ്ങിയവർ അനുമോദിച്ചു .


പട്ടാമ്പി കോളേജിൽനിന്ന് അബ്ദുൽ ഹാഷിം , ഹരി ലക്ഷ്മി എന്നിവരും ഇത്തവണ പരേഡിൽ പങ്കെടുക്കുന്നുണ്ട് . രജപൽ റാലി , കൾച്ചറൽ പ്രോഗ്രാം തുടങ്ങിയവയിലേക്കും ഇവർ തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട് .