18 April 2024 Thursday

ചാലിശ്ശേരി മുലയം പറമ്പത്ത് കാവ് ഭഗവതി ക്ഷേത്രത്തിൽ മകരചൊവ്വ ആഘോഷങ്ങൾക്ക് ചൊവ്വാഴ്ച തുടക്കമായി

ckmnews

ചാലിശ്ശേരി മുലയം പറമ്പത്ത് കാവ് ഭഗവതി ക്ഷേത്രത്തിൽ മകരചൊവ്വ ആഘോഷങ്ങൾക്ക്   ചൊവ്വാഴ്ച തുടക്കമായി


ചാലിശ്ശേരി : ചാലിശ്ശേരി മുലയം പറമ്പത്ത് കാവ് ഭഗവതി ക്ഷേത്രത്തിൽ മകരചൊവ്വ ആഘോഷങ്ങൾക്ക്   ചൊവ്വാഴ്ച തുടക്കമായി രാവിലെ  നിർമ്മാല്യത്തോടു കൂടി ചടങ്ങുകൾ തുടങ്ങി വിശേഷാൽ പൂജകൾ മഹാഗണപതി ഹോമം ,മലർ നിവേദ്യം ,ഉഷപൂജ , ഉച്ചപൂജ എന്നിവ    ഉണ്ടായി മൂന്ന് ജില്ലകളുടെ സംഗമ സ്ഥലമായ ക്ഷേത്ര മൈതനാത്തേക്ക് ചൊവ്വാഴ്ച പുലർച്ച മുതൽ തവിട് തുളിക്കലിന് ഭക്തജനങ്ങളുടെ വൻ തിരക്കായിരുന്നു  വസൂരി രോഗത്തിൽ നിന്നുള്ള മോചനത്തിനാണ് തവിട് തൂളിക്കൽ  എരിഞ്ഞിതറയെ മൂന്ന് തവണ വലയം ചെയ്താണ് ഭക്തജനങ്ങൾ വഴിപാട് സമർപ്പിച്ചത്.  വൈകിട്ട്  അഞ്ചിന് നാടൻ വേലകളായ തിറ , പൂതം എന്നിവ  ക്ഷേത്രത്തിലെത്തും. രാത്രിയിൽ ക്ഷേത്രത്തിൽ ദീപാരാധന , നിറമാല ,ചുറ്റുവിളക്ക് ,പാന എന്നിവ ഉണ്ടാക്കും ചടങ്ങുകൾക്ക് കോതിരമന നാരായണൻ നമ്പൂതിരി ആലിക്കര മുഖ്യ കാർമ്മികത്വം വഹിച്ചു. രാത്രി ഏഴിന് കേന്ദ്ര പൂരാഘോഷ കമ്മറ്റിയുടെ നേതൃത്വത്തിൽ കലാ വിരുന്നും നടക്കും നിരവധി ദേശങ്ങളിലെ തട്ടകത്തമ്മയായ ഭഗവതി ക്ഷേത്രത്തിലെ പ്രസിദ്ധമായ  പൂരം ഫെബുവരി 28ന്ആഘോഷിക്കും.