08 May 2024 Wednesday

ചാലിശ്ശേരി ഗവ:സ്കൂളിന് സ്നേഹസമ്മാനം നല്‍കി മണികണ്ഠൻ്റെ മാതൃക

ckmnews


ചങ്ങരംകുളം :ചാലിശ്ശേരി ഗവ: ഹയർസെക്കണ്ടറി സ്കൂളിൽ  എട്ട്  വർഷം എഫ് ടിഎം ആയി ജോലി ചെയ്തിരുന്ന  പട്ടിശ്ശേരി സ്വദേശി പാറക്കാട്ട് എന്ന പേരിലറിയപ്പെടുന്ന മങ്ങാട് വീട്ടിൽ മണികണ്ഠൻ   പതിമൂന്ന് കിലോ തൂക്കമുള്ള സ്നേഹ സമ്മാനം ഓട്ട്മണി സ്കൂളിന് നൽകി മാതൃകയായി.2012 മുതൽ തുടർച്ചയായി എട്ടു വർഷം മണി അടിച്ചിരുന്ന  ഇരുമ്പ് കൊണ്ടുള്ള മണി രണ്ട് മാസം മുമ്പ് മോഷണം പോയത് മണികണ്ഠനെ  ഏറെ സങ്കടപ്പെടുത്തിയിരുന്നുകോവിഡ്കാലമായതിനാൽ  സ്കൂളിൽ മണിയടി ഒഴിവായിരുന്നു.ജനുവരി ഒന്ന് മുതൽ  പത്താം ക്ലാസ്സ് പഠനം തുടങ്ങിയതോടെ മണി അടിക്കൽ പ്രയാസമായി  മൊബൈൽ വഴി മൈക്കിലൂടെയായിരുന്നു മണി അടിക്കൽ നടത്തിയിരുന്നത്.ഇതിൻ്റെ പ്രായസം അറിഞ്ഞാണ്  സ്കൂൾ പൂർവ്വ വിദ്യാർത്ഥികൂടിയായ മണികണ്ഠൻ  പന്ത്രണ്ടായിരം രൂപയോളം വില വരുന്ന ഓട്ടുമണി ഗുരുവായൂരിൽ നിന്നെത്തിച്ച് സ്കൂളിനു സൗജന്യമായി നൽകിയത്. സ്കൂളിൽ നിന്നും റിട്ടയർ ചെയ്തതിനു ശേഷം പട്ടിശ്ശേരി ശ്രീശാസ്താകോവിലിലെ പൂജാരിയും , വിളക്ക് പാട്ട് കലാകാരനായും  പ്രവർത്തിക്കുകയാണ്

അയ്യപ്പൻ പാട്ടിൽ നിന്നും ലഭിക്കുന്ന വരുമാനം കൂട്ടി വയ്ച്ചാണു ഓട്ടുമണി വാങ്ങാനുള്ള പണം കണ്ടെത്തിയത്.

ഭാര്യ ബേബിയും മക്കളായ മഞുഷ , വിദ്യാർത്ഥി  മനീഷ ,മരുമകൻ സുജിത്ത് പേരകുട്ടികളായ സായ ദ് ,നിരജ്ഞന എന്നിവർ അടങ്ങുന്നതാണ്  മണികണ്ഠൻ്റെ കുടുംബം.ഓട്ടുമണി സ്കൂളിൽ തൂക്കിയ ശേഷം മണികണ്ഠൻ തന്നെയാണ് ആദ്യമായി  കൂട്ടമണിയടിച്ച് ഉദ്ഘാടനം  നടത്തി.പാലക്കാട് ജില്ല പഞ്ചായത്ത് പ്രസിഡന്റ് കെ. ബിനുമോൾ, തൃത്താല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ വി.പി. റജീന, ചാലിശ്ശേരി പഞ്ചായത്തംഗങ്ങൾ  ,സ്കൂൾ പ്രധാനദ്ധ്യാപിക ടി.എസ് ദേവിക  ,പിടിഎ പ്രസിഡൻ്റ് പി.കെ.കിഷോർ  തുടങ്ങിയവർ മണികണ്ഠനെ അനുമോദിച്ചു.