24 April 2024 Wednesday

ചാലിശേരി യാക്കോബായ സുറിയാനി പള്ളിയിൽ സഖറിയാസ് മാർ പോളിക്കാർ പ്പോസ് മെത്രാപ്പോലീത്തായുടെ ചരമദിനം ആചരിച്ചു

ckmnews

ചാലിശേരി യാക്കോബായ സുറിയാനി പള്ളിയിൽ സഖറിയാസ് മാർ പോളിക്കാർ പ്പോസ് മെത്രാപ്പോലീത്തായുടെ ചരമദിനം ആചരിച്ചു


ചാലിശ്ശേരി സെന്റ്  പീറ്റേഴ്സ് ആന്റ്  സെന്റ് പോൾസ് യാക്കോബായ സുറിയാനി പള്ളിയിൽ  മലബാർ ഭദ്രാസനാധിപനായിരുന്ന കാലം ചെയ്ത സഖറിയാസ് മാർ പോളിക്കാർപ്പോസ് മെത്രാപോലീത്തയുടെ 41 ചരമദിനം ആചരിച്ചു.ഞായറാഴ്ച  രാവിലെ സുറിയാനി ചാപ്പലിൽ  ഇടവക വികാരി ഫാ.റെജി കൂഴിക്കാട്ടിൽ വിശുദ്ധ കുർബ്ബാന അർപ്പിച്ചു.തുടർന്ന് മെത്രാപ്പോലീത്തയെ സ്മരിച്ച് പ്രത്യേക പ്രാർത്ഥനയും ധൂപാർപ്പണ്ണവും നടത്തി.അനുസ്മരണ യോഗം വികാരി ഉദ്ഘാടനം ചെയ്തു.സഖറിയാസ് മോർ പോളിക്കാർ പോസ്  സഭയുടെ പ്രതിസന്ധി ഘട്ടങ്ങളിൽ ചെയ്ത പ്രവർത്തനം വിലമതിക്കാനാകത്തതും വിശ്വാസികൾ എന്നും സമരിക്കുന്നതാണെന്ന് ഫാ.റെജി കൂഴിക്കാട്ടിൽ പറഞ്ഞു.സഭാ മാനേജിംഗ് കമ്മിറ്റി അംഗം കെ.എ ഏലീയാസ് , ട്രസ്റ്റി സി.യു. ശലമോൻ , സെക്രട്ടറി പി.സി.താരുക്കുട്ടി എന്നിവർ പ്രസംഗിച്ചു.

നിരവധി വിശ്വാസികൾ പങ്കെടുത്തു.പരിപാടികൾക്ക് വികാരി ഫാ.റെജി കൂഴിക്കാട്ടിൽ , ട്രസ്റ്റി സി യു ശലമോൻ ,സെക്രട്ടറി പി.സി.താരുക്കുട്ടി എന്നിവരടങ്ങുന്ന മാനേജിഗ് കമ്മറ്റി  നേത്യത്വം നൽകി.