08 May 2024 Wednesday

ചാലിശേരി ജി.സി.സി ക്ലബ്ബ് സ്വതന്ത്രദിനം ആഘോഷിച്ചു

ckmnews

ചാലിശേരി ജി.സി.സി ക്ലബ്ബ് സ്വതന്ത്രദിനം ആഘോഷിച്ചു


ചാലിശ്ശേരി ജി.സി.സി ആർട്സ് ആന്റ് സ്പോർട്സ് ക്ലബ്ബിന്റെ നേതൃത്വത്തിൽ  സ്വാതന്ത്രദിനം ആഘോഷിച്ചു.രാവിലെ ക്ലബ്ബ് പരിസരത്ത് പ്രസിഡന്റ് ഷാജഹാൻ നാലകത്ത് ദേശീയ പതാക ഉയർത്തി ദേശീയ ഗാനം ആലപിച്ചു.എക്സിക്യൂട്ടീവ് അംഗങ്ങളായ  നൗഷാദ്, മണികണ്ഠൻ, ഇക്ബാൽ, ജോൺസൺ, തോംസൺ, റോബർട്ട്, ജിജു ജേക്കബ്, മിലിട്ടറി താരം അബുതാഹിർ, മുൻകാല താരവും പ്രവാസി അംഗവുമായ ഹാരിസ് കൂടാതെ   ജിസിസി താരങ്ങൾ , അക്കാദമി താരങ്ങൾ തുടങ്ങിയവർ പങ്കെടുത്തു ക്ലബ്ബിനു സമീപമുള്ള  അങ്കണവാടി ,  എൽ.പി സ്കൂൾ എന്നിടങ്ങളിലെ കുട്ടികൾക്ക് ബലൂണുകളും മധുരവിതരണവും  നൽകി