26 April 2024 Friday

ഉൽസവഛായയിൽ യു എ ഇ യിലെ ചാലിശ്ശേരി ഫെസ്റ്റ്

ckmnews

ഉൽസവഛായയിൽ

യു എ ഇ യിലെ ചാലിശ്ശേരി ഫെസ്റ്റ്



ചാലിശേരി ഗ്രാമത്തിന്റെ മതസൗഹാർദ്ദം നിലനിർത്തി യു എ ഇയിലെ ഗ്രാമ വാസികളുടെ  എന്റെ ചാലിശ്ശേരി പ്രവാസി കൂട്ടായ്‌മ നടത്തിയ ഗ്രാമ ഫെസ്റ്റ്  ആവേശമായി.ദുബായ് ഡി ഐ പി ഒന്നിലെ ബ്രൈറ്റ് റൈഡേഴ്സ് സ്‌കൂളിൽ ഞായറാഴ്ചയാണ്  സീസൺ രണ്ട്  ഫെസ്റ്റ് നടത്തിയത്.എത്ര അകലെയാണെങ്കിലും പിറന്ന നാടിനെ നെഞ്ചിലേറ്റിയ വികാരത്തോടെയാണ്  ഗ്രാമവാസികൾ ഒന്നടങ്കമെത്തി സംഗമം ജനസാഗരമാക്കിയത്.യുഎഇ , ഇന്ത്യ രാജ്യങ്ങളിലെ ദേശീയ ഗാനം ആലപിച്ചാണ്   പരിപാടിക്ക് തുടക്കം ക്കുറിച്ചത്.കുട്ടികളുടെ കസേര കളി , ക്വിസ് മൽസരം 

വിവിധ  ടീമായി നടത്തിയ യുവാക്കളുടെ  വടം വലി മൽസരം , ഉറിയടി എന്നിങ്ങന്നെ വാശിയേറിയ വിവിധ  കലാമൽസരങ്ങൾ നടന്നു.സാംസ്കാരിക സമ്മേളനത്തിന് ശേഷം നടന്ന ശിങ്കാരിമേളം ആവേശമായി. മേളംകൊട്ടി കയറിയപ്പോൾ നാട്ടിലെ പൂരവും , പെരുന്നാളും , നേർച്ചയുമെല്ലാം കൺമുന്നിലെത്തിയ  ആവേശവും ജാതിമത അതിർവരമ്പുകൾക്കപ്പുറം ഒരേ മനസ്സോടെ വാദ്യതാളത്തിന്റെ മേളത്തിനനുസരിച്ച്   തുള്ളിചാടുന്ന കാഴ്ച കുട്ടികൾക്ക് ആഹ്ലാദവും നവ്യാനുഭവമായി.ഗാനമേളക്കുശേഷം സ്നേഹവിരുന്നും ഉണ്ടായി.യു എ ഇ യുടെ വിവിധ ഭാഗങ്ങളിൽ നിന്നും ആയിരത്തോളം പേർ  പരിപാടിയിൽ പങ്കെടുത്തു.കഴിഞ്ഞ അഞ്ചു വർഷമായി യു എ ഇയിലെ കലാ കായിക സാംസ്കാരിക മേഖലയിലും ഗ്രാമത്തിലെ ജീവകാരുണ്യ പ്രവർത്തനങ്ങളിലും നിറ സാന്നിധ്യമാണ് കൂട്ടായ്മ.കോവിഡ് പ്രതിസന്ധികളിൽ 

ഒട്ടനവധി പ്രവർത്തനങ്ങളിൽ  കൂട്ടായ്മ ഗ്രാമത്തിന് തണലേകിയിരുന്നു.കൂട്ടായ്മ പ്രസിഡന്റ്  സതീഷ് ആലിക്കര, സെക്രട്ടറി റിയാസ് അച്ചാരത്ത്‌, രക്ഷാധികാരി ഇസ്മായിൽ തച്ചറായിൽ, ഭാരവാഹികളായ

 പി എം എ ലത്തീഫ്, ദീപേഷ് ചാലിശ്ശേരി, ജലീൽ ചാലിശ്ശേരി എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.