19 April 2024 Friday

മസ്കറ്റിൽ കൊവിഡ് ബാധിച്ച് തൃത്താല സ്വദേശി മരിച്ചു

ckmnews

മസ്കറ്റ്: കൊവിഡ് ബാധിച്ച് ഒരു മലയാളി കൂടി മസ്കറ്റില്‍ മരിച്ചു. കൊവിഡ് സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന പാലക്കാട് സ്വദേശിയാണ് മരിച്ചത്. തൃത്താല പണ്ടാരകുണ്ട് വേട്ടു പറമ്പില്‍ കുഞ്ഞുമുഹമ്മദിന്‍റെ മകന്‍ സുലൈമാന്‍ (32) ആണ് മരിച്ചത്. ഇദ്ദേഹം ഒരു മാസത്തോളമായി ഖൗല ആശുപത്രിയില്‍ വെന്റിലേറ്ററിലായിരുന്നു.