സി.പി.ഐ നാഗലശേരി ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ കാൽനട പ്രചരണ ജാഥ നടത്തി

സി.പി.ഐ നാഗലശേരി ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ കാൽനട പ്രചരണ ജാഥ നടത്തി
ചാലിശ്ശേരി:സി.പി.ഐ നാഗലശേരി ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ കാൽനട പ്രചരണ ജാഥ നടത്തി.ജാഥക്ക് ചാലിശേരിയിൽ സ്വീകരണം നൽകി.ബി.ജെ. പി.പുറത്താക്കൂ . രാജ്യത്തെ രക്ഷിക്കൂ എന്ന മുദ്രവാക്യം ഉയർത്തിയുള്ള ദേശീയ പ്രക്ഷോപത്തിന്റെ ഭാഗമായി
ഞായറാഴ്ച രാവിലെ പെരിങ്ങോട് സെന്ററിൽ നിന്നാരംഭിച്ച ജാഥ സി.പി.ഐ സംസ്ഥാന കൗൺസിൽ അംഗം ടി. സിദ്ധാർത്ഥൻ ഉദ്ഘാടനം ചെയ്തു.ചാലിശേരി മെയിൻ റോഡ് സെന്ററിൽ നടന്ന സ്വീകരണത്തിൽ ജാഥാ ക്യാപ്റ്റൻ ധനീഷ് അരീകത്ത് , വൈസ് ക്യാപ്റ്റൻ മോഹൻദാസ് , പ്രവാസി ഫെഡറേഷൻ ജില്ലാ സെക്രട്ടറി വികാസ് കോലത്ത് എന്നിവർ സംസാരിച്ചു.ജാഥ ക്യാപ്റ്റൻ ധനീഷ് അരീകത്തിനെ സി.പി.ഐ ചാലിശേരി ബ്രാഞ്ച് സെക്രട്ടറി ഷെജീർ , കവുക്കോട് ബ്രാഞ്ച് സെക്രട്ടറി റഹീം , എ.ഐ. വൈ. എഫ് മേഖല സെക്രട്ടറി ഉദയൻ , പ്രവാസി ഫെഡറേഷൻ അംഗം സെയ്ത് മുഹമ്മദ് ,ബി.കെ.എം.യു. ചാലിശേരി സെക്രട്ടറി കണ്ണൻ ഹാരാർപ്പണവും തൃത്താല മണ്ഡലം കമ്മിറ്റി ബാലൻമാസ്റ്റർ പൊന്നാടയും അണിയിച്ചു