24 April 2024 Wednesday

ആശ്രയ പാലിയേറ്റീവ്‌ ക്ലീനിക്കിനു എം എൽ എ യുടെ കൈതാങ്ങ്

ckmnews



പടിഞ്ഞാറങ്ങാടി:പടിഞ്ഞാറങ്ങാടി ആശ്രയാ പെയിൻ ആന്റ്‌ പാലിയേറ്റീവ്‌ സൊസൈറ്റിയുടെ കീഴിലെ നിർദ്ധനരായ രോഗികൾക്ക്‌ അഡ്വ: വിടി ബൽറാം എംഎൽഎയുടെ ഓഫീസ്‌ വഴി 40000 രൂപയുടെ ജീവൻ രക്ഷാമരുന്നുകൾ സൗജന്യമായി നൽകി.

ക്ലിനിക്ക്‌ പ്രസിഡണ്ട്‌ ഡോ: എഐ കമറുദ്ദീന്റെ അദ്ധ്യക്ഷതയിൽ സെക്രട്ടറി റഷീദ്‌ മാസ്റ്റർ സ്വാഗതം ആശംസിച്ച ചടങ്ങിൽ എംഎൽഎ ക്ലിനിക്ക്‌ സിസ്റ്റർ പി രമണിക്ക്‌ മരുന്നുകൾ കൈമാറി. പ്രസ്തുത ചടങ്ങിൽ ക്ലിനിക്കിനു പുതിയൊരു വാഹനം ആവശ്യപ്പെട്ടുകൊണ്ടുള്ള നിവേദനം വളണ്ടിയർ മുഹമ്മദലി ഗോഖലെ എംഎൽഎക്ക്‌ സമർപ്പിച്ചു.

ഒകെ ഫാറൂഖ്‌, എംവി അലി കുമരനല്ലൂർ, ഷിദിൻ കോക്കാട്‌ തുടങ്ങിയവർ സന്നിഹിതരായിരുന്നു. എസ്‌ഐപി കോഡിനേറ്റർ സക്കീർ ഒതളൂർ നന്ദി പറഞ്ഞു.