26 April 2024 Friday

ചാലിശ്ശേരിയിൽ തൃത്താല ബ്ലോക്ക്തല പൾസ് പോളിയോ വിതരണം നടത്തി

ckmnews

ചാലിശ്ശേരിയിൽ തൃത്താല ബ്ലോക്ക്തല പൾസ് പോളിയോ വിതരണം നടത്തി 


ചങ്ങരംകുളം: തൃത്താല ബ്ലോക്ക് പഞ്ചായത്ത് തല പൾസ് പോളിയോ തുള്ളിമരുന്ന് ആദ്യ  വിതരണം ചാലിശ്ശേരി സാമൂഹ്യ കാരോഗ്യകേന്ദ്രത്തിൽ വെച്ച് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് അഡ്വ.വി.പി.റജീന നിർവ്വഹിച്ചു.ബ്ലോക്ക് പഞ്ചായത്തിനു കീഴിൽ വിവിധ പഞ്ചായത്തുകളിലെ  പതിനേഴായിരത്തോളം കുട്ടികൾക്കാണ് പോളിയോ നൽകുന്നത്.കോവിഡ് കണ്ടയ് മെൻറ് സോണുകളിൽ  ആരോഗ്യ കേന്ദ്രങ്ങളിൽ നിന്ന് ജീവനക്കാർ എത്തി മരുന്ന് വിതരണം നടത്തുമെന്ന് മെഡിക്കൽ ഓഫീസർ ഡോ. സുഷമ പറഞ്ഞു.ചാലിശ്ശേരി പഞ്ചായത്ത് പ്രസിഡൻറ് എ.വി.സന്ധ്യ , ബ്ലോക്ക് മെമ്പർ ധന്യ സുരേന്ദ്രൻ , ഡോ.സുഷ്മ  ,   ആരോഗ്യ പ്രവർത്തകർ എന്നിവർ പങ്കെടുത്തു.