29 March 2024 Friday

വെള്ളിയാങ്കല്ല് റഗുലേറ്ററിന്റെ ഷട്ടറുകൾ തുറക്കുന്നു:പരിസരവാസികൾ ജാഗ്രത പാലിക്കണമെന്ന് നിർദേശം.

ckmnews

വെള്ളിയാങ്കല്ല് റഗുലേറ്ററിന്റെ ഷട്ടറുകൾ തുറക്കുന്നു:പരിസരവാസികൾ ജാഗ്രത പാലിക്കണമെന്ന് നിർദേശം.


തൃത്താല:ശക്തമായ മഴ പെയ്യുന്നത് കാരണം തൃത്താല, വെള്ളിയാങ്കല്ല് റഗുലേറ്ററിൽ ജലനിരപ്പ് ഉയരുന്നതിനാൽ ഷട്ടറുകൾ തുറക്കുന്നതാണെന്നും പരിസരവാസികൾ ജാഗ്രത പാലിക്കണമെന്നും ചമ്രവട്ടം പ്രോജക്ട് എക്സിക്യൂട്ടീവ് എഞ്ചിനീയർ അറിയിച്ചു.നിലവിൽ നിർദ്ദേശിക്കപ്പെട്ട ജല സംഭരണ അളവായ ഒന്നര മീറ്ററിൽ കൂടുതൽ ഉയരത്തിൽ വെള്ളം  നിറഞ്ഞതിനെത്തുടർന്നാണ് ഷട്ടറുകൾ തുറക്കുന്നത്.