23 April 2024 Tuesday

എന്‍പി മന്മദന്‍ സ്മാരക പുരസ്കാര പുരസ്കാര ജേതാവിനെ ആദരിച്ചു.

ckmnews


പടിഞ്ഞാറങ്ങാടി: ലഹരി വിരുദ്ധ പ്രവർത്തനത്തിനുള്ള സംസ്ഥാന മദ്യ വിരുദ്ധ സമിതിയുടെ എൻ പി മന്മഥൻ സ്മാരക സംസ്ഥാന പുരസ്‌കാരത്തിനു അർഹത നേടിയ കേരള മദ്യ നിരോധന സമിതി പട്ടാമ്പി താലൂക് വൈസ് പ്രസിഡന്റും നെല്ലിശ്ശേരി മുഹ്‌യിസ്സുന്ന ദർസ് പൂർവ്വ വിദ്യാർത്ഥി സംഘടന 'അൽ മിസ്ബാഹ് ' സെക്രട്ടറിമാരിൽ ഒരാളുമായ യു.എ റഷീദ് അസ്ഹരി പാലത്തറഗേറ്റിനെ അൽ മിസ്ബാഹ് പൂർവ്വ വിദ്യാർത്ഥി സംഘടന ആദരിച്ചു. ഒതളൂരിൽ വെച്ച് നടന്ന ചടങ്ങിൽ മുഖ്യരക്ഷാധികാരി ഉസ്താദ് ഹാഫിസ് ടി കെ  സുബൈർ മിസ്ബാഹി ഒതളൂർ ഉപഹാരം നൽകി, അൽ മിസ്ബാഹ് ജനറൽ സെക്രട്ടറി സെയ്തലവി നിസാമി അൽ അര്ശദി  ആലൂർ, ട്രഷറർ ഹാഫിസ് സഈദ് അഹ്സനി, എക്സിക്യൂട്ടീവ് മെമ്പർ  ഹാഫിസ് അബ്ദുള്ള അസ്ഹരി ഒതളൂർ സംബന്ധിച്ചു.