28 March 2024 Thursday

ഞാങ്ങാട്ടിരി ഭഗവതി ക്ഷേത്രത്തിലെ നവരാത്രി ആഘോഷങ്ങള്‍ തുടങ്ങി

ckmnews

ഞാങ്ങാട്ടിരി ഭഗവതി ക്ഷേത്രത്തിലെ നവരാത്രി ആഘോഷങ്ങള്‍ തുടങ്ങി


തൃത്താല: ഞാങ്ങാട്ടിരി ഭഗവതി ക്ഷേത്രത്തിലെ നവരാത്രി ആഘോഷ പരിപാടികൾ മലബാർ ദേവസ്വം ബോർഡ് പ്രസിഡൻ്റ് എം.ആർ. മുരളി ഉദ്ഘാടനം ചെയ്തു. ടി.എൻ. ശിവശങ്കരൻ അധ്യക്ഷനായി.ക്ഷേത്രം തന്ത്രി അണ്ടലാടി പരമേശ്വരൻ നമ്പൂതിരിപ്പാട് ഭദ്രദീപം തെളിയിച്ചു.ചടങ്ങിനോടനുബന്ധിച്ച് ഞാങ്ങാട്ടിരി ഭഗവതി ക്ഷേത്രം ദേവസ്വത്തിൻ്റെ വന്ദന ശ്ലോക ആൽബം പ്രകാശനം, യൂട്യൂബ് ചാനൽ പ്രകാശനം, ക്യൂ ആർ കോഡ് ലോഞ്ചിങ്ങ് എന്നിവ നടന്നു. വൈകീട്ട് സംഗീതോത്സവം ഉണ്ടായി. കെ. ദിനേശൻ, പി.സി. അരവിന്ദൻ, സുഷാ കുമാരി, എം.ഇ. നാരായണൻ, ടി.ജി. കൃഷ്ണൻ, കെ.പി.എസ്. ശ്രീനി തുടങ്ങിയവർ പങ്കെടുത്തു.ഒക്ടോബർ ആറിന് ആരംഭിച്ച നവരാത്രി ആഘോഷ പരിപാടികൾ പതിനഞ്ചിന് സമാപിക്കും.ആഘോഷ പരിപാടികളുടെ ഭാഗമായി വിവിധ ദിവസങ്ങളിൽ നവരാത്രി വിളക്ക്,സംഗീതോത്സവം, നൃത്തനൃത്യങ്ങൾ, വയലിൻ കച്ചേരി എന്നിവ നടക്കും.