08 May 2024 Wednesday

സിപിഐ നേതാവ് കെ.ഇ. ഇസ്മയിലിന്റെ പിറന്നാൾ ആഘോഷിച്ചു

ckmnews

സിപിഐ നേതാവ് കെ.ഇ. ഇസ്മയിലിന്റെ പിറന്നാൾ ആഘോഷിച്ചു


പട്ടാമ്പി:സഹസ്ര ചന്ദ്രപൂർണിമയിൽ സി.പി.ഐ. നേതാവ് കെ.ഇ. ഇസ്മയിലിന്റെ 85-ാം പിറന്നാൾ ആഘോഷിച്ചു.സി.പി. ഐ. ദേശീയ സെക്രട്ടറി ഡി.രാജ, ദേശീയ എക്സിക്യൂട്ടീവ് അംഗം ആനി രാജ എന്നിവരോടൊപ്പം ഓഡിറ്റോറിയത്തിലേക്ക് എത്തിയ കെ.ഇ.ഇസ്മയിലിനെ കക്ഷിരാഷ്ട്രീയ ഭേദമെന്യേ നൂറു കണക്കിന് ആളുകൾ ചേർന്ന് ഹാളിലേക്ക് ആനയിച്ചു. തുടർന്ന് അദ്ദേഹം വിശിഷ്ട വ്യക്തികളോടൊപ്പം നിന്ന് കേക്ക് മുറിച്ച് ആഘോഷത്തിന് തുടക്കമിട്ടു. അനുമോദന യോഗത്തിൽ സി.പി.ഐ. ദേശീയ സെക്രട്ടറി ഡി. രാജ, മന്ത്രി കെ. കൃഷ്ണൻ കുട്ടി,സി.പി.ഐ. ദേശീയ എക്സിക്യൂട്ടീവ് അംഗം ആനി രാജ,എം.എൽ.എമാരായ കെ.ഡി. പ്രസനൻ, മുഹമ്മദ് മുഹസിൻ, മുൻ മന്ത്രി വി.സി. കബീർ, മുൻ എം.എൽ.എമാരായ സി.ടി. കൃഷ്ണൻ, കെ.എ. ച ന്ദ്രൻ, വി.ചെന്താമരാക്ഷൻ,ജോസ് ബേബി, നാദാപുരം എം. എൽ.എ. ഇ.കെ. വിജയൻ, സി.പി.എം. സംസ്ഥാന സമിതി അംഗം സി.കെ. രാജേന്ദ്രൻ,ബി.ജെ.പി. ജില്ലാ പ്രസിഡന്റ് കെ.എം.ഹരിദാസ്, കേരള കോൺഗ്രസ് (എം) ജില്ലാ ജനറൽ സെക്രട്ടറി തോമസ് ജോൺ കാരവള്ളി, ജോബി ജോൺ, ഇസാഫ് ബാങ്ക് എം. ഡി. പോൾ മാത്യു തുടങ്ങിയവർ പങ്കെടുത്തു.