08 May 2024 Wednesday

തൃത്താലയില്‍ വന്‍ മയക്ക്മരുന്ന് വേട്ട:യുവാവ് പിടിയില്‍ തൃത്താല പോലീസ് പിടിച്ചെടുത്തത് വില്‍പനക്ക് സൂക്ഷിച്ച 300 ഗ്രാം എംഡിഎംഎ

ckmnews

തൃത്താലയില്‍ വന്‍ മയക്ക്മരുന്ന് വേട്ട:യുവാവ് പിടിയില്‍


തൃത്താല പോലീസ് പിടിച്ചെടുത്തത് വില്‍പനക്ക് സൂക്ഷിച്ച 300 ഗ്രാം എംഡിഎംഎ


തൃത്താല ആടുവളവിൽ പോലീസ് നടത്തിയ പരിശോധനയില്‍ മാരക മയക്ക് മരുന്നായ എംഡിഎംഎ യുമായി യുവാവ് പിടിയിലായി.സൗത്ത് തൃത്താല സ്വദേശി 32 വയസുള്ള ജാഫർ സാദിഖിനെയാണ് തൃത്താല പോലീസ് പിടികൂടിയത്‌.വില്‍പനക്കായി സൂക്ഷിച്ച 300 ഗ്രാം എം ഡി എം എ ഇയാളില്‍ നിന്ന് പിടിച്ചെടുത്തിട്ടുണ്ട്


ശനിയാഴ്ച വൈകിയിട്ട് പോലീസിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിലാണ് എം ഡി എം എ യുമായി ഇയാള്‍ പിടിയിലായത്.ജില്ലാ പോലീസ് മേധാവിയുടെ നിർദ്ദേശത്തെ തുടർന്നായിരുന്നു തൃത്താല പോലീസിന്റെ പരിശോധന.ആടുവളവിലെ വീട്ടിൽ പ്ലാസ്റ്റിക്ക് കവറുകളിൽ നിറച്ച് കളിപ്പാവക്കുള്ളിൽ സൂക്ഷിച്ച നിലയിലായിരുന്നു മയക്ക് മരുന്ന് കണ്ടെത്തിയത്.ജില്ലയിൽ തന്നെ ഇത്രയും കൂടിയ  അളവിൽ എം ഡി എം എ പിടികൂടുന്നത് ആദ്യമായാണെന്ന് ഉദ്ധ്യോഗസ്ഥര്‍ പറഞ്ഞു.എം ഡി എം എ അളന്ന് വിപണനം ചെയ്യാനുള്ളതെന്ന് കരുതുന്ന ഡിജിറ്റൽ ത്രാസും വലിക്കാനുള്ള ഉപകരണങ്ങളും പോലീസ് ഇയാളുടെ മുറിയിൽ നിന്നും കണ്ടെടുത്തിട്ടുണ്ട്.പിടിയിലായ പ്രതിയെ ചോദ്യം ചെയ്യല്‍ പൂര്‍ത്തിയാക്കി കോടതിയില്‍ ഹാജറാക്കും