29 March 2024 Friday

ചാലിശേരി ഗ്രാമ പഞ്ചായത്തിൽ എൽ ഡി എഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയം പരാജയപ്പെട്ടു

ckmnews

ചാലിശേരി ഗ്രാമ പഞ്ചായത്തിൽ 

എൽ ഡി എഫ് കൊണ്ടുവന്ന

അവിശ്വാസ പ്രമേയം പരാജയപ്പെട്ടു


ചാലിശേരി:യുഡിഎഫ്   ഭരണസമിതിക്കെതിരെ എൽഡിഎഫ് അംഗങ്ങൾ കൊണ്ടുവന്ന  അവിശ്വാസപ്രമേയം പരാജയപ്പെട്ടു.വെള്ളിയാഴ്ച രാവിലെ പത്തിന് ചാലിശ്ശേരി പഞ്ചായത്ത് പ്രസിഡൻറ്  എ.വി.സന്ധ്യക്കെതിരെയും , ഉച്ചക്ക് 1.30 ന് വൈസ് പ്രസിഡന്റ് സാഹിറ കാദറിനെതിരെയുമായിരുന്നു  അവിശ്വാസ പ്രമേയം കൊണ്ടുവന്നത്.ഭരണ പക്ഷത്ത് നിന്നുള്ള എട്ടുപേർ  അവിശ്വാസ പ്രമേയ ചർച്ചയിൽ പങ്കെടുക്കാത്ത വിട്ടു നിന്നതിനാൽ അവിശ്വാസ പ്രമേയം പരാജയപ്പെട്ടു.ഇതോടെ ചാലിശ്ശേരി പഞ്ചായത്തിൽ യുഡിഎഫ് ഭരണത്തിനെതിരെയുള്ള  അനിശ്ചിതതത്വം മാറി.കഴിഞ്ഞാഴ്ച രണ്ടാം വാർഡിൽ ഗ്രാമസഭ വാർഡ് മെമ്പറുടെ അസാന്നിധ്യം മൂലം ഗ്രാമസഭ മാറ്റിവെച്ചിരുന്നു സ്വതന്ത്രൻ പ്രതിനിധീകരിക്കുന്ന വാർഡിനെ അവഗണിക്കുന്നതായി മുൻപ് പരാതിയുണ്ടായിരുന്നു .വാർഡിലെ മെമ്പർമാർ  ആവശ്യപ്പെടുന്ന വിഷയങ്ങളിൽ   പ്രസിഡന്റിന് മറ്റു പലരോടും ചോദിച്ച് നടപടിയെടുക്കേണ്ട അവസ്ഥയാണ് പഞ്ചായത്തിൽ ഉള്ളതെന്ന് പ്രതിപക്ഷ മെമ്പർ മാർ ആരോപിച്ചു.പഞ്ചായത്തിൽ നിലവിൽ ഭരണകക്ഷിയായ  യുഡിഎഫിന്  എട്ട് അംഗങ്ങളും സിപിഎമ്മിന് ഏഴ് അംഗങ്ങളാണുള്ളത്.രണ്ട് വർഷം മുമ്പ് യു ഡി എഫ് തമ്മിലുള്ള തർക്കം മൂലം മുസ്ലീം ലീഗ് കൊണ്ടു വന്ന അവിശ്വാസ പ്രമേയം ഇടത് മുന്നണിയുടെ പിൻതുണയോടെ ലീഗ് പ്രതിനിധി പ്രസിഡന്റും ,എൽ ഡി എഫ് അംഗം വൈസ് പ്രസിഡന്റുമായ  ചരിത്രം  പഞ്ചായത്തിലുങായിട്ടുണ്ട്.