24 April 2024 Wednesday

വേനൽക്കാല പച്ചക്കറി കൃഷിക്ക് തുടക്കമായി.

ckmnews



ചാലിശ്ശേരി:യുവജന സംഘടനയായ ഡിവൈഎഫ്ഐ  തണ്ണീർകോട് യൂണിറ്റിൻ്റെ നേതൃത്വത്തിൽ വേനൽക്കാല പച്ചക്കറി കൃഷി പദ്ധതിക്ക് തുടക്കമായി.തൃത്താല ബ്ലോക്ക് പ്രസിഡൻ്റ് അഡ്വ.വി.പി റജീന വിത്ത് വിതച്ച് പദ്ധതി ഉദ്ഘാടനം ചെയതു.ബ്ലോക്ക് വൈസ് പ്രസിഡൻ്റ് പി.ആർ.കുഞ്ഞുണ്ണി അധ്യക്ഷനായി.വേനൽക്കാലത്ത് കൃഷി ചെയ്യുന്ന  വെള്ളരി ,പടവലം ,കൈപ്പ ,വഴുതന എന്നി പച്ചക്കറികളാണ് കൃഷി ചെയ്യുന്നത്.ചടങ്ങിൽ മേഖലാ സെക്രട്ടറി സുദീഷ്, ദിപിൻ, രമേഷ് തുടങ്ങിയവർ സംസാരിച്ചു.