29 March 2024 Friday

ചാലിശ്ശേരിയിൽ എൻ.എസ്.എസ്.സ്പതദിന ക്യാമ്പ് സമാപിച്ചു

ckmnews

ചാലിശ്ശേരിയിൽ  എൻ.എസ്.എസ്.സ്പതദിന  ക്യാമ്പ് സമാപിച്ചു


ചങ്ങരംകുളം: ചാലിശ്ശേരി ഗവ: ഹയർ സെക്കണ്ടറി സ്കൂളിലെ   എൻ.എസ്.എസ്   സപ്തദിന ക്യാമ്പ് സമാപിച്ചു.സമാപന സമ്മേളനം  പഞ്ചായത്ത്  പ്രസിഡന്റ് എ.വി.സന്ധ്യ ഉദ്ഘാടനം ചെയ്തു.തൃത്താല ബ്ലോക്ക് പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ് പി.ആർകുഞ്ഞുണ്ണി അദ്ധ്യക്ഷനായി.ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി ചെയർപേഴ്സൺ ആനി വിനു മുഖ്യ പ്രഭാഷണം നടത്തി. ബ്ലോക്ക് പഞ്ചായത്ത്‌ മെമ്പർ ധന്യ സുരേന്ദ്രൻ, ക്ഷേമ കാര്യ സ്ഥിരം സമിതി ചെയർപേഴ്സൺ നിഷ അജിത്കുമാർ ,പ്രിൻസിപ്പാൾ ഡോ.മുരുകദോസ് കെ , അദ്ധ്യാപിക എൻ പി ശ്രീലേഖ എന്നിവർ സംസാരിച്ചു.അതിജീവനം 2021 ക്യാമ്പിൻ്റെ ഭാഗമായി   തനതിടം തയ്യാറാക്കൽ,  കൃഷിയിടം സജ്ജമാക്കൽ, ഉദ്ബോധ് എന്ന പേരിൽ വയോജനങ്ങളുടെ പ്രയാസങ്ങളുമായി ബന്ധപ്പെട്ട പഠനം,ഭരണഘടനാ വാരാചരണവുമായി ബന്ധപ്പെട്ട പ്രവർത്തനം, വൈവിധ്യമാർന്ന ക്ലാസുകൾ,വിവിധ നിർമ്മാണ പ്രവർത്തനങ്ങൾഎന്നിവ നടന്നു.ക്രിസ്തുമസ് അവധിയിൽ അദ്ധ്യാപകർക്ക് കോവിഡ് സ്ഥിതീകരിച്ചതിനെ തുടർന്നാണ്   കഴിഞ്ഞാഴ്ച ക്യാമ്പ് ആരംഭിച്ചത്.


എൻഎസ്.എസ്. പ്രോഗ്രാം കോർഡിനേറ്റർ കെ.സജീവ് കുമാർ,സ്റ്റാഫ് സെക്രട്ടറി തോമസ് സെബാസ്റ്റ്യൻ എന്നിവർ  ക്യാമ്പിന് നേതൃത്വം നൽകി.