08 May 2024 Wednesday

ചാലിശ്ശേരിയില്‍ അടഞ്ഞ് കിടക്കുന്ന ബേക്കറി കെട്ടിടത്തിനുള്ളിൽ മധ്യവയസ്കനെ മരിച്ച നിലയിൽ കണ്ടെത്തി

ckmnews



ചാലിശ്ശേരി:ചാലിശ്ശേരി സെന്ററില്‍ അടഞ്ഞു കിടക്കുന്ന ബേക്കറി കെട്ടിടത്തിനുള്ളില്‍ മധ്യവയസ്കനെ മരിച്ച നിലയില്‍ കണ്ടെത്തി. ചാലിശ്ശേരി മേലേതലക്കൽ വീട്ടിൽ  മുസ്തഫ(45)നെയാണ് ആണ് മരിച്ച നിലയില്‍ കണ്ടെത്തിയത് . ഏറെനാളായി ഇയാള്‍ ചാലിശ്ശേരി സെന്ററിലുള്ള അലിഷ എന്ന ബേക്കറി കെട്ടിടത്തിനുള്ളില്‍ തനിച്ചായിരുന്നു താമസം. ചൊവ്വാഴ്ച കാലത്ത് എട്ട് മണിയോടെ പ്രഭാത ഭക്ഷണം നൽകാനെത്തിയവരാണ് ഇയാളെ മരിച്ച നിലയിൽ കാണുന്നത്. കട്ടിലിൽ നിന്നും താഴേക്ക് വീണ നിലയിലായിരുന്നു മൃതദേഹം. വിവരമറിഞ്ഞ് ചാലിശ്ശേരി പോലീസ് സ്ഥലത്തെത്തി കെട്ടിടത്തിനകത്ത് വിശദമായ പരിശോധന നടത്തി മേല്‍നടപടികള്‍ സ്വീകരിച്ചു