08 May 2024 Wednesday

വിദേശയാത്ര കഴിഞ്ഞ് മടങ്ങിയെത്തിയ സഹയാത്രികർക്ക് സഹയാത്ര ചാരിറ്റബിൾ സൊസൈറ്റിയിൽ ബുധനാഴ്ച കാലത്ത് സ്വീകരണം നൽകും

ckmnews

വിദേശയാത്ര കഴിഞ്ഞ് മടങ്ങിയെത്തിയ

സഹയാത്രികർക്ക് 

സഹയാത്ര ചാരിറ്റബിൾ  സൊസൈറ്റിയിൽ ബുധനാഴ്ച കാലത്ത് സ്വീകരണം നൽകും


കൂറ്റനാട് സഹയാത്ര ചാരിറ്റബിൾ സൊസൈറ്റിയുടെ  പ്രവർത്തനത്തിനായി ചക്ര കസേരയിൽ സഹന യാത്ര കഴിഞ്ഞ് തിരിച്ചെത്തിയ സഹയാത്രികർക്ക് സഹയാത്രയിൽ സ്വീകരണം നൽകും


വാസുണ്ണി പട്ടാഴി ,സുലൈഖ പറക്കാട്ട് ,റിട്ട. കമാൻഡർ ഒ.ഗോവിന്ദൻകുട്ടി ,ഗോപിനാഥ് പാലഞ്ചേരി എന്നിവർക്കാണ് സ്വീകരണം നൽകുന്നത്.ചക്രകസേരയിൽ ഇരിക്കുന്നവർക്ക് സാന്ത്വനം പകരുന്നതിനു വേണ്ടിയും ,സഹയാത്രയിലെ രോഗികൾക്ക് കൂടുതൽ മെച്ചപ്പെട്ട ചികിത്സ നൽകുന്നതിനായി  സ്വന്തമായൊരു കെട്ടിടം നിർമ്മിക്കാനുള്ള  തുക കണ്ടെത്തുന്നതിനായാണ് സഹയാത്ര ഭരണ സമിതി അംഗങ്ങൾ കഴിഞ്ഞ മെയ് 29ന് യുഎഇയിലേക്ക് യാത്ര തിരിച്ചത് സഹയാത്രയുടെ രക്ഷാധികാരി ഷാജി.പി.കാസ്മിയാണ് വിസയും മറ്റു സൗകര്യങ്ങളും ഒരുക്കിയത്.അരയ്ക്കു താഴെ ചലനശേഷി നഷ്ടപ്പെട്ട വാസുണ്ണി പട്ടാഴിയും , വീൽചെയറിൽ സഞ്ചരിക്കുന്ന സുലൈഖ പറക്കാട്ടും ആണ് ശുഭാപ്തി വിശ്വാസത്തിന്റെ കൈപിടിച്ച് വീൽ ചെയറിൽ ജീവിതം തുഴഞ്ഞ് സമാനവേദന അനുഭവിക്കുന്നവർ അനേകരുണ്ടെന്ന് കൂടി പ്രവാസ ലോകത്തെ അറിയിച്ചാണ്  സഹയാത്ര സംഘം ഗൾഫിൽ നിന്ന് മടങ്ങിയത്.


കഴിഞ്ഞ ഇരുപത് ദിവസം യു എ ഇ യിലെ ഏഴോളം എമിറേറ്റ്സു കളിലെത്തി ഭിന്നശേഷിക്കാർക്ക് കൂടിയിരിക്കാനും ,ഫിസിയോ തെറാപ്പിക്കും ,അതിജീവനത്തിനുമായി ഒരു കെട്ടിടം എന്ന സ്വപനം സാക്ഷാൽകരിക്കുക എന്നതായിരുന്ന യാത്രയുടെ ലക്ഷ്യം.എന്റെ ചാലിശേരി പ്രവാസി കൂട്ടായ്മ , തൃത്താല മനസ് , പട്ടിശേരിയൻസ് ,കൂറ്റനാട് കൂട്ടായ്മ , കെ.എം. സി.സി. , ഇൻകാസ്  , മാസ് , ട്രാക്സ് കോക്കൂർ , കൂടാതെ വിവിധ മഹല്ല് കമ്മറ്റികൾ  ഉൾപ്പെടെ നിരവധി സംഘടനകളിലെത്തി ചക്ര കസേരയിൽ ഇരിക്കുന്നവർക്കായി പ്രവർത്തിക്കുന്ന സഹയാത്രയുടെ പ്രവർത്തനവും ലക്ഷ്യവും മലയാളി പ്രവാസിക്കൾക്കിടയിൽ എത്തിക്കാൻ കഴിഞ്ഞ ആത്മവിശ്വാസത്തിലാണ് വാസുണ്ണി , സുലൈഖ നിർവ്വാഹ സമിതി അംഗങ്ങളായ റിട്ട.കമാൻഡർ ഒ.ഗോവിന്ദൻകുട്ടി , ഗോപിനാഥ് പാലഞ്ചേരി എന്നിവർ 


37 വർഷംമുമ്പ് 19 മത്തെ വയസ്സിൽ നടന്ന  ഒരുപകടത്തിലാണ് വാസുണിയുടെ അരക്ക് താഴെ തളർന്ന് പോയത് ,സമാനമായ അപകടം തന്നെയാണ് 15 മത്തെ വയസ്സിൽ സുലൈഖയുടെ ജീവിതം തളർത്തിയത്.


സമാന സഹാചര്യങ്ങളിൽ തളർന്നു പോയ 80 പേർക്ക് ചികിത്സയിലൂടെ സാന്ത്വനം പകരുകയാണ് സഹയാത്രയിലൂടെ ഇവർ.ആറു വയസ്സ് മുതൽ ഉള്ളവർ തൊട്ട് നിരവധി പേർ  സഹയാത്രയുടെ സംരക്ഷണത്തിലുണ്ട്  . ഓട്ടിസം , സെറിബ്രൽ പൾസി , മസ്കുലർ ഡിസ്ട്രോഫി തുടങ്ങി രോഗികളാണ് ഇവിടെയുള്ളത്.യു എ ഇ പര്യടനം കഴിഞ്ഞ നാട്ടിലെത്തിയ നിർവ്വാഹ സമിതി അംഗങ്ങൾക്ക് ബുധനാഴ്ച രാവിലെയാണ് സഹയാത്ര സൊസെറ്റിയിൽ വെച്ച് സ്വീകരണം നൽകുന്നത്.സമ്മേളനം ബ്ലോക്ക് വൈസ് പ്രസിഡന്റ് പി.ആർ കുഞ്ഞുണ്ണി ഉദ്ഘാടനം ചെയ്യും.പഞ്ചായത്ത് പ്രസിഡന്റ് എ.വി. സന്ധ്യ , ബ്ലോക്ക് മെമ്പർ ബാവ മാളിയേക്കൽ , സഹയാത്ര പ്രസിഡന്റ് വി.വി.ബാലകൃഷ്ണൻ ,ജനപ്രതിനികൾ , സംസ്കാരിക നേതാക്കൾ എന്നിവർ പങ്കെടുക്കും


റിപ്പോർട്ട്:എ.സി. ഗീവർ ചാലിശേരി