26 April 2024 Friday

വിദ്യാർത്ഥികൾക്ക് സൗജന്യ സ്മാർട്ട് ഫോൺ നൽകി മെമ്പർ വി.എസ് ശിവാസ് മാതൃകയായി

ckmnews

വിദ്യാർത്ഥികൾക്ക് സൗജന്യ  സ്മാർട്ട് ഫോൺ നൽകി മെമ്പർ വി.എസ് ശിവാസ് മാതൃകയായി 


ചങ്ങരംകുളം:ഓൺലൈൻ പഠന സൗകര്യമില്ലാത്ത  കുടുംബങ്ങളിലെ കുട്ടികൾക്ക് സ്മാർട്ട്‌ ഫോൺ നൽകി പത്താവാർഡ് മെമ്പർ വി.സ് ശിവാസ് ഗ്രാമത്തിന് മാതൃകയായി.മെമ്പർ വി . എസ്‌ . ശിവാസ് തന്റെ സഹപാഠികളുടെയും വിദേശത്തുള്ള സുഹൃത്തുക്കളുടെയും സഹായത്തോടെയാണ്  വാർഡിലെ കുട്ടികൾക്കും,ഓൺലൈൻ ക്ലാസെടുക്കാൻ സ്‍മാർട്ട് ഫോൺ ഇല്ലാതിരുന്ന മദ്രസ അധ്യാപകനും ഫോണുകൾ നൽകിയത്.ഫോണുകളുടെ വിതരണം ചാലിശ്ശേരി സഹകരണ ബാങ്ക് ഹാളിൽ വെച്ച്   നിയമ സഭ സ്പീക്കർ എം ബി രാജേഷ് നിർവ്വഹിച്ചു.കോവിഡ്  മഹാമാരിയുടെ ഒന്നാം തരംഗത്തിലും രണ്ടാം തരംഗത്തിലും സന്നദ്ധ സേവനത്തിലുടെയും  ആവശ്യക്കാർക്ക് മരുന്നുകൾ എത്തിച്ചു നൽകിയും മാതൃകാപരമായ സേവനങ്ങൾ ചെയ്ത വാർഡ് മെമ്പറെ  സ്പീക്കർ അഭിനന്ദിച്ചു.ചടങ്ങിൽ മുൻ എംഎൽഎ ടി.പി. കുഞ്ഞുണ്ണി ,ബ്ലോക്ക് വൈസ് പ്രസിഡൻ്റ് പി.ആർ കുഞ്ഞുണ്ണി , പി.എൻ മോഹനൻ , ബാങ്ക് പ്രസിഡൻ്റ് വി.വി.ബാലകൃഷ്ണൻ , എ എം അബ്ദുള്ളക്കുട്ടി ,ടി.എം.കുഞ്ഞുകുട്ടൻ , എൻ വിജയകുമാരി ,ടി.ഗംഗാധരൻ  ,വി.സ് ശിവാസ് എന്നിവർ സംസാരിച്ചു.