26 September 2022 Monday

രാഷ്ട്രപതിയിൽ നിന്ന് ലഭിച്ച ചാലിശ്ശേരിയുടെ ആദ്യ അംഗീകാരത്തിന്റെ ഓർമകൾ നിധി പോലെ സൂക്ഷിച്ച് നവോമി ഇട്ട്യേച്ചൻ

ckmnews

രാഷ്ട്രപതിയിൽ നിന്ന് ലഭിച്ച ചാലിശ്ശേരിയുടെ ആദ്യ അംഗീകാരത്തിന്റെ ഓർമകൾ നിധി പോലെ സൂക്ഷിച്ച് നവോമി ഇട്ട്യേച്ചൻ


ചങ്ങരംകുളം:ഇന്ത്യ രാജ്യം എഴുപത്തിയഞ്ചാം സാതന്ത്ര്യ ദിനം ആഘോഷിക്കുമ്പോൾ ചാലിശേരി ഗ്രാമത്തിന് ആദ്യമായി   രാഷ്ട്രപതിയിൽ നിന്ന് ലഭിച്ച അംഗീകാരത്തിന്റെ  ഓർമ്മകളിലാണ് പുലിക്കോട്ടിൽ നവോമി ഇട്ടേച്ചൻ.1965 , 1972 കാലഘട്ടങ്ങളിൽ പാകിസ്ഥാൻ യുദ്ധത്തിൽ നേരിട്ട് പങ്കെടുത്ത  ചാലിശേരിയുടെ ആദ്യ ഇന്ത്യൻ എയർഫോഴ്സ് വാറന്റ് ഓഫീസർ കൂടിയായ ധീര ദേശാഭിമാനികളിൽ ഒരാളായിരുന്ന പരേതനായ ചാലിശേരി അങ്ങാടി പുലിക്കോട്ടിൽ വീട്ടിൽ പി.വി.ഇട്ട്യേച്ചൻ.


1932ലായിരുന്നു ജനനം പുലിക്കോട്ടിൽ വറീക്കുട്ടി - അച്ചാമ്മ ദമ്പതിമാരുടെ നാലാമത്തെ മകനായിരുന്നു ഇട്ട്യേച്ചൻ.


 പെരുമ്പിലാവ് ടി.എം എച്ച്.എസ് സ്കൂളിലായിരുന്നു വിദ്യഭ്യാസം.പത്താം തരം  കണക്ക് പരീക്ഷയുടെ ദിവസമാണ് മാതാവ് മരിച്ചത്.നാട്ടുകാർ പരീക്ഷ മുടക്കരുതെന്ന് പറഞ്ഞതിനാൽ അയൽവാസി സൈക്കിളിന് പിറകിൽ ഇരുത്തിയാണ് സ്കൂളിലെത്തിച്ചു പരീഷ എഴുതി വീട്ടിൽ തിരിച്ചെത്തിച്ച് അമ്മയുടെ സംസ്ക്കാരത്തിൽ പങ്കെടുത്തത്. റിസൽട്ട് വന്നപ്പോൾ മികച്ച മാർക്കോടെ പത്താതരം പാസ്സായി. മൂത്ത സഹോദരൻ അപ്പു എം എസ് പി മലബാർ സ്പെഷ്യൽ പോലീസിലായിരുന്നു.


ചെറുപ്പത്തിൽ തന്നെ പട്ടാളക്കാരനാകണം എന്നാഗ്രഹം അമ്മയോട് പറയുമായിരുന്നു.രണ്ട് വർഷം ബാംഗളൂരിൽ  ബന്ധുക്കാരുടെ എണ്ണ കടയിൽ ജോലി ചെയ്തു.


പതിനെട്ട് തികഞ്ഞപ്പോൾ ബാഗളൂരിൽ വെച്ച് എയർഫോഴ്സ് ഇന്റർവ്യൂയിൽ പങ്കെടുത്തു.ടെസ്റ്റ് പാസായ ഇട്ട്യേച്ചൻ തനിക്ക് പ്രിയം നിറഞ്ഞ പാതയിലൂടെ സഞ്ചരിച്ചു ലക്ഷ്യ സ്ഥാനത്തെത്തുകയായിരുന്നു.പിന്നീട് ബാംഗ്ലൂർ , പൂന , ഡൽഹി , രാജസ്ഥാൻ എന്നിടങ്ങളിൽ ജോലി ചെയ്തു.1965, 1972 രണ്ട് പാകിസ്ഥാൻ യുദ്ധത്തിലും നേരിട്ട് പങ്കെടുത്തു.


എയർഫോഴ്സിൽ റെഡാർ സെക്ഷനിലെ ജൂനിയർ  വാറന്റ്  ഓഫീസറായിരുന്ന ഇട്ട്യേച്ചന്

യുദ്ധത്തിൽ ശത്രു വിമാനങ്ങൾ വരുന്നത് റെഡാർ സംവിധാനത്തിലൂടെ നിരീക്ഷണം നടത്തി ഇൻഫർമേഷൻ കൊടുക്കുകയായിരുന്നു ജോലി.


രാജ്യസുരക്ഷയാണ് ആദ്യമെന്നാണ് ഇട്ടേച്ചന്റെ പക്ഷം.ഏറ്റവും ബുദ്ധിമുട്ടുള്ള സാഹചര്യങ്ങളിലും സമ്മർദമുള്ള സമയങ്ങളിലും കൺപോള അടക്കാതെ എതിരാളികളുടെ ഒരോ ചടുലനീക്കവും സൂക്ഷമതയോടെ നീരീക്ഷിക്കുന്നതിൽ  അതിവേഗതയായിരുന്നു.

യുദ്ധത്തിനു ശേഷം ഇട്ട്യേച്ചന് സീനിയർ വാ റഡർ ഓഫീസറായി സ്ഥാനകയറ്റം ലഭിച്ചു.


ലീവിൽ ചാലിശേരിയിലെത്തുന്ന ഇട്ട്യേച്ചന്റെ പട്ടാള വിശേഷങ്ങൾ കേൾക്കുവാൻ നിരവധി പേരാണ് സൈനീകന്റെ അടുത്ത് എത്തുക


1960ൽ  മങ്ങാട് കൊള്ളന്നൂർ വീട്ടിൽ  ഇട്ടൂപ്പ്  മകൾ നവോമിയെ വിവാഹം കഴിച്ചു.വിൽസൺ , ആനി ,  ഇട്ടൂപ്പ് ,സാബു ,എന്നിവരുൾ ഉൾപ്പെടെ നാലുമക്കളാണ് . 


1980 ൽ ജോലിയിലിരിക്കെ രാജസ്ഥാനിൽ വെച്ച് മരണപ്പെട്ടു അവിടെ തന്നെ അടക്കം ചെയ്തു.സഹ പട്ടാളക്കാർ നാട്ടിലെത്തിച്ച പെട്ടിയിൽ നിന്നാണ് വീട്ടുകാർക്ക് രാഷ്ട്രപതി നൽകിയ ബഹുമതിപത്രം ലഭിച്ചത്.എൺപതാം വയസ്സിലും സഹധർമ്മിണി നവോമിക്ക് ഇപ്പോഴും ഭർത്താവ്  പറഞ്ഞ് തന്നിട്ടുള്ളതും നേരിൽ അനുഭവിച്ചതുമായ  പട്ടാളകഥകളും മറ്റും ഇന്നലെകളെ പോലെ ഓർമ്മയാണ്. 1962 പൂന സൈനീക കോർട്ടേഴ്സിൽ താമസിക്കുമ്പോൾ പാകിസ്ഥാനമായുള്ള യുദ്ധസമയത്ത് ഭൂമിക്കടിയിലെ ബഗാറിലെ താമസവും നവോമിക്ക് മറക്കാൻ കഴിയുന്നില്ല.


മുപ്പത്ത് വർഷം നീണ്ട ഔദ്യോഗിക ജീവിതത്തിൽ  അന്നത്തെ ഇന്ത്യൻ പ്രസിഡന്റ്‌ വി.വി  ഗിരിക്കുവേണ്ടി കേന്ദ്ര പ്രതിരോധ മന്ത്രാലയത്തിലെ ഡൈപ്യൂട്ടി സെക്രട്ടറി ഒപ്പിട്ട് നൽകിയ   പ്രശംസ്തി പത്രം വീട്ടിൽ നിധിപോലെ കുടുംബം സൂക്ഷിക്കുന്നുണ്ട്.ചാലിശേരി ഗ്രാമത്തിന് രാഷ്ട്രപതിയിൽ നിന്ന് ലഭിച്ച ആദ്യ അംഗീകാരം കൂടിയാണിത്.ചാലിശ്ശേരിയുടെ ആദ്യ പട്ടാളക്കാരൻ കൂടിയായ പി.വി ഇട്ട്യേച്ചൻ രാജ്യത്തിന് നൽകിയ സേവനങ്ങൾക്കും കടലോളം ആഴവും പരപ്പ മുണ്ട്