24 April 2024 Wednesday

സംസ്ഥാന ബേക്കേഴ്സ് അസോസിയേഷന്‍ ചാലിശ്ശേരി പോലീസ് സേന അംഗങ്ങളെ മധുരം നല്‍കി അനുമോദിച്ചു

ckmnews


ചങ്ങരംകുളം:സംസ്ഥാന ബേക്കേഴ്സ് അസോസിയേഷന്‍ പോലീസ് സേന അംഗങ്ങളെ മധുരം നല്‍കി അനുമോദിക്കുന്നതിന്റെ ഭാഗമായി ചാലിശ്ശേരി പോലീസ് സേന അംഗങ്ങളെ മധുരം നല്‍കി അനുമോദിച്ചു.കോവിഡ് കാലഘട്ടത്തിൽ ബേക്കേഴ്സ് അസോസിയേഷൻ സംസ്ഥാന തലത്തിൽ നടത്തിവരുന്ന പരിപാടികളുടെ ഭാഗമായാണ് ബുധനാഴ്ച  കേരളത്തിലെ വിവിധ സ്റ്റേഷനുകളിലെ പോലീസുകാര്‍ക്ക് മധുരം വിതരണം ചെയ്ത് കോവിഡ് പ്രവര്‍ത്തനങ്ങളില്‍ ജനങ്ങള്‍ക്കൊപ്പം നിന്ന പോലീസുകാരെ അനുമോദിച്ചത്.ബേക്കേഴ്സ് അസോസിയേഷൻ കോക്കൂര്‍ മേഖലാ കമ്മിറ്റി ചാലിശ്ശേരി  സ്റ്റേഷനില്‍ നടത്തിയ മധുരവിതരണത്തിന് ഭാരവാഹികളായ അബ്ബാസ് കേക്ക് വേള്‍ഡ്,അന്‍സാര്‍,സമദ്,ഷമീര്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.ബേക്കേഴ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ ലോക

നെഴ്സേഴ്സ് ദിനത്തോടനുബന്ധിച്ച് കേരളത്തിലെ എല്ലാ സർക്കാറാശുപത്രി കളിലേയും നേഴ്സുമാരെ ആദരിച്ചിരുന്നു.കേരളത്തിലെ മുഴുവൻ പോലീസ് സ്റ്റേഷനുകളിലും ഫയർഫോഴ്സ് യൂണിറ്റുകളിലും അനുമോധനവും മധുരവിതരണവും നടത്തി.