08 May 2024 Wednesday

ചാലിശ്ശേരി ഗവ: ഹയർ സെക്കൻഡറി സ്കൂൾ എൻ. എസ് .എസ് യൂണിറ്റിന്റെ നേതൃത്വത്തിൽ ക്യാൻസർ രോഗികൾക്കായി മുടി ദാന ചെയ്തു.

ckmnews


ചാലിശ്ശേരി : ചാലിശ്ശേരി ഗവ: ഹയർ സെക്കൻഡറി സ്കൂൾ എൻ. എസ് .എസ് യൂണിറ്റിന്റെ നേതൃത്വത്തിൽ ക്യാൻസർ രോഗികൾക്കായി മുടി ദാന ചെയ്തു. 

യൂണിറ്റ് തനത് പ്രവർത്തനങ്ങളുടെ ഭാഗമായാണ് ക്യാൻസർ രോഗികൾക്ക് വിഗ്ഗ് നിർമ്മിക്കുന്നതിന് വേണ്ടി മുടി മുറിച്ച് ദാനം ചെയ്യുന്ന ചടങ്ങിന് സ്കൂളിൽ തുടക്കം കുറിച്ചത്.സ്കൂളിലെ

  എൻഎസ്എസ് വളണ്ടിയർ രണ്ടാംവർഷ പ്ലസ്ടു വിദ്യാർത്ഥി ബിൻഷാ ഷെറിനാണ് തന്റെ മുടി മുറിച്ച് നൽകി സ്കൂളിനും നാടിനും  മാതൃകയായത്.

ചടങ്ങ് സ്കൂൾ പിടിഎ പ്രസിഡന്റ്  പി .കെ  . കിഷോർ ഉദ്ഘാടനം ചെയ്തു. 

പുതുതലമുറയിലെ വിദ്യാർഥികൾ ഇത്തരം പ്രവർത്തനങ്ങളുമായി മൂന്നോട്ട് വരുന്നതിൽ അഭിമാനമുണ്ടെന്ന് പി ടി എ പ്രസിഡന്റ് കിഷോർ പറഞ്ഞു.

 സീനിയർ അദ്ധ്യാപിക പ്രീതി വർഗീസ് അധ്യക്ഷയായി

സ്റ്റാഫ് സെക്രട്ടറി വിജയൻ പി. ആശംസകൾ അർപ്പിച്ചു.

സ്കൂൾ പ്രിൻസിപ്പാൾ ഡോ. സജീന ഷുക്കൂർ സ്വാഗതവുംഎൻഎസ്എസ് പ്രോഗ്രാം ഓഫീസർ കെ.ബി ബബിന  നന്ദി പറഞ്ഞു. നിരവധി വിദ്യാർത്ഥികൾ ചടങ്ങിൽ പെങ്കെടുത്തു.