25 April 2024 Thursday

ചാലിശേരി യാക്കോബായ സുറിയാനി പള്ളിയിൽ പരിശുദ്ധ യെൽദോ മോർ ബസേലിയോസ് ബാവയുടെ ഓർമ്മ പെരുന്നാളിന് കൊടിയേറി

ckmnews

ചാലിശേരി യാക്കോബായ സുറിയാനി പള്ളിയിൽ

പരിശുദ്ധ യെൽദോ മോർ ബസേലിയോസ് ബാവയുടെ ഓർമ്മ പെരുന്നാളിന് കൊടിയേറി


ചങ്ങരംകുളം: ചാലിശേരി സെന്റ് പീറ്റേഴ്സ് ആന്റ് സെന്റ് പോൾസ് യാക്കോബായ സുറിയാനി പള്ളിയിൽ പരിശുദ്ധനായ യെൽദോ മോർ ബസേലിയോസ് ബാവയുടെ 337 ഓർമ്മപെരുന്നാളിന് ഞായറാഴ്ച കൊടിയേറി.ഞായറാഴ്ച രാവിലെ വിശുദ്ധ കുർബ്ബാനക്കുശേഷം വികാരി ഫാ. റെജികൂഴിക്കാട്ടിൽ  കൊടിയേറ്റം നടത്തി.ഒക്ടോബർ 8 , 9 ശനി,ഞായർ ദിവസങ്ങളിലാണ് കോതമംഗലം 

മാർതോമ ചെറിയ പള്ളിയിൽ കബറടങ്ങിയിരിക്കുന്ന പരിശുദ്ധ യെൽദോ ബാവയുടെ ഓർമ്മപെരുന്നാൾ  ഇടവക  ആഘോഷിക്കുന്നത്.എട്ടിന് ശനിയാഴ്ച വൈകീട്ട് സന്ധ്യാ പ്രാർത്ഥന , പെരുന്നാൾ സന്ദേശം എന്നിവ നടക്കും.പെരുന്നാൾ ദിവസം ഒമ്പതിന്  ഞായറാഴ്ച രാവിലെ മലങ്കര യാക്കോബായ സുറിയാനി സഭയുടെ വാനമ്പാടി മൈലപ്പൂർ ഭദ്രാസനാധിപൻ ഐസക്ക്  മോർ ഒസ്താത്തിയോസ്  മെത്രാപ്പോലീത്ത വിശുദ്ധ കുർബ്ബാന അർപ്പിക്കും , നാടിന്റെ സർവ്വ ക്ഷേമ ഐശ്വര്യങ്ങൾക്കായി അങ്ങാടി ചുറ്റിയുള്ള പെരുന്നാൾ പ്രദക്ഷിണം , അവാർഡ്ദാനം , തുടർന്ന് വർഷത്തിലൊരിക്കൽ മാത്രം പുറത്തെടുക്കുന്ന പരിശുദ്ധ യെൽദോ ബാവയുടെ തിരുശേഷിപ്പ് വണക്കം , നേർച്ചസദ്യയോടു കൂടി  പെരുന്നാൾ സമാപിക്കും.പെരുന്നാൾ കൊടിയേറ്റത്തിന് വികാരി ഫാ.റെജി കൂഴിക്കാട്ടിൽ , ട്രസ്റ്റി സി.യു. ശലമോൻ , സെക്രട്ടറി പി.സി. താരുകുട്ടി എന്നിവരടങ്ങുന്ന മാനേജിംഗ് കമ്മറ്റി നേതൃത്വം നൽകി.