19 April 2024 Friday

ചാലിശേരിയിൽ എസ് ടി യു സ്ഥാപക ദിനം ആചരിച്ചു.

ckmnews


ചാലിശ്ശേരി പഞ്ചായയത്ത് സ്വതന്ത്ര തൊഴിലാളി യൂണിയൻ ( STU) കമ്മറ്റിയുടെ നേതൃത്വത്തിൽ എസ് ടി യു സ്ഥാപക ദിനം ആചരിച്ചു  .1957 മെയ് അഞ്ചിനാണ് കേരളാ സ്റ്റേറ്റ് സ്വതന്ത്ര തൊഴിലാളി യൂണിയൻ സംസ്ഥാനകമ്മിറ്റി രൂപം കൊണ്ടത്. സംഘടന ഇന്ന് വളർന്നു 42 ഫെഡറേഷനുകളിലായി ഇന്ത്യ ഒട്ടാകെ ലക്ഷകണക്കിന് അംഗങ്ങളുള്ള ഒരു മഹത്തായ സംഘടനയായത് .ഇന്ത്യൻ യൂണിയൻ മുസ്ലീം

 ലീഗ്   

 പഞ്ചായത്ത് പ്രസിഡന്റ്  യൂസഫ് സാഹിബ് 

ഉദ്ഘാടനം ചെയ്തു.എസ് ടി യു ചാലിശ്ശേരി പഞ്ചായത്ത് പ്രസിഡന്റ് ഫൈസൽ മാസ്റ്റർ  അധ്യക്ഷനായി.ഐ യു എം എൽ ജനറൽ സെക്രട്ടറി കബീർ പട്ടിശേരി , ട്രഷറർ സലീം ചാലിശേരി എന്നിവർ സംസാരിച്ചു.പരിപാടിക്ക്  പഞ്ചായത്ത് ജനറൽ സെക്രട്ടറി ഇസ്മായിൽ , പെരുമണ്ണൂർ തൃത്താല നിയോജക മണ്ഡലം  ജോ : സെക്രട്ടറി റഷീദ് പണിക്കവീട്ടിലും എന്നിവർ 

നേതൃത്വം നൽകി 

എസ്.ടി.യു.തൊഴിലാളികൾ ചടങ്ങിൽ പങ്കെടുത്തു.