19 April 2024 Friday

വല്ലപ്പുഴയിൽ മിഠായി നിർമ്മാണ യൂണിറ്റിന്റെ മറവിൽ പ്രവർത്തിച്ചിരുന്ന വ്യാജഹാൻസ് നിർമ്മാണ യൂണിറ്റ് കണ്ടെത്തി

ckmnews

വല്ലപ്പുഴയിൽ മിഠായി നിർമ്മാണ യൂണിറ്റിന്റെ മറവിൽ പ്രവർത്തിച്ചിരുന്ന വ്യാജഹാൻസ് നിർമ്മാണ യൂണിറ്റ് കണ്ടെത്തി


തൃത്താല:വല്ലപ്പുഴയിൽ മിഠായി നിർമ്മാണ യൂണിറ്റിന്റെ മറവിൽ പ്രവർത്തിച്ചിരുന്ന വ്യാജഹാൻസ് നിർമ്മാണ യൂണിറ്റ് കണ്ടെത്തി.പട്ടാമ്പി പോലീസും എക്സൈസും സംയുക്തമായി ശനിയാഴ്ച വൈകീട്ട് മൂന്നുമണിയോടെ വല്ലപ്പുഴ ചൂരക്കോട് പഞ്ചാരത്ത്പടി കണിയാരംകുന്നിൽ നടത്തിയ പരിശോധനയിലാണ് ഹാൻസ് നിർമ്മാണ യൂണിറ്റ് കണ്ടെത്തിയത്.നിർമ്മാണത്തിന് ഉപയോഗിക്കുന്ന മെഷീനും 900 പാക്കറ്റ് ഹാൻസും കണ്ടെത്തി.രണ്ടാഴ്ച മുമ്പാണ് വല്ലപ്പുഴ സ്വദേശി ഷറഫുദ്ദീൻ മിഠായി നിർമ്മാണ യൂണിറ്റ് പ്രവർത്തനങ്ങൾക്ക് എന്ന പേരിൽ ഉടമയിൽ നിന്ന് ഷെഡ് വാടകയ്ക്ക് എടുത്തത്.